മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 13 പേർ പുതുമുഖങ്ങളാണ്. ജിജോ ജോസഫ് നയിക്കുന്ന ടീമിൽ മിഥുൻ വി, അർജുൻ ജയരാജ് തുടങ്ങി പരിചയസമ്പന്നരുമുണ്ട്.

പരിശീലകൻ ബിനോ ജോർജിന് കീഴിലായിരുന്നു ടീമിന്റെ പരിശീലനം. ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്. ആറു തവണ ജേതാക്കളായ ടീം ഇത്തവണ സ്വന്തം നാട്ടിൽ കപ്പുയർത്താനാകുമെന്ന പ്രതീക്ഷയിലാണ്. മൂന്നുവർഷംമുൻപ് കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി കീരീടം നേടിയ കേരളം നാട്ടിൽ ആ പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക.

കേരള ടീം:

ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ്

പ്രതിരോധ നിര: സഞ്ജു ജി, സോയൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി, മുഹമ്മദ് ബാസിത്ത് പി.ടി.

മധ്യനിര: അർജുൻ ജയരാജ്, അഖിൽ പി, സൽമാൻ കെ, ഫസലു റഹ്മാൻ, ഷിഗിൽ എൻ.എസ്, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (ക്യാപ്റ്റൻ).

മുന്നേറ്റനിര: വിഖ്നേഷ് എം, ജെസിൻ ടികെ, മുഹമ്മദ് സഫ്നാദ്