- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം; ക്യാപ്റ്റൻ ഉസ്മാൻ ഇരട്ട ഗോളുകളുമായി തിളങ്ങി; പുതുച്ചേരിയുടെ തോൽവി എതിരില്ലാത്ത മൂന്നു ഗോളിന്; ഉദ്ഘാടന മത്സരത്തിൽ കർണാടകത്തെ ആന്ധ്രയും തോൽപ്പിച്ചു
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങളിൽ കേരളത്തിന് വിജയത്തുടക്കം. പുതുച്ചേരിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് കേരളം വിജയം സ്വന്തമാക്കിയത്. ഉദ്ഘാടന മത്സരത്തിൽ കർണാടകയെ ആന്ധ്രാപ്രദേശ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. കർണാടകയ്ക്കായി ക്യാപ്റ്റൻ വിഗ്‌നേഷ് ഗുണശേഖർ ലക്ഷ്യം കണ്ടപ്പോൾ ആന്ധ്രയുടെ ക്യാപ്റ്റൻ ചന്ദ്രശേഖർ ഇരട്ട ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പുതുച്ചേരിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കെഎസ്ഇബി താരം ജോബി ജസ്റ്റിനിലൂടെ കേരളം ലീഡ് നേടി. തുടർന്ന് പോണ്ടിച്ചേരിയുടെ ബോക്സിലേക്ക് നിരന്തരം ആക്രമണം മെനഞ്ഞ കേരളത്തിന് ആദ്യ പകുതിയിൽ ഗോളൊന്നും കണ്ടെത്താനായില്ല. രണ്ടാം പകുതി കേരളത്തിന്റെ സ്വന്തമായിരുന്നു. ക്യാപ്റ്റൻ പി. ഉസ്മാന്റെ ഇരട്ട ഗോളുകൾക്കാണ് രണ്ടാം പകുതി സാക്ഷിയായത്. 62-ാം മിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷമെത്തി. ക്യാപ്റ്റൻ ഉസ്മാൻ പോണ്ട
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങളിൽ കേരളത്തിന് വിജയത്തുടക്കം. പുതുച്ചേരിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് കേരളം വിജയം സ്വന്തമാക്കിയത്.
ഉദ്ഘാടന മത്സരത്തിൽ കർണാടകയെ ആന്ധ്രാപ്രദേശ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. കർണാടകയ്ക്കായി ക്യാപ്റ്റൻ വിഗ്‌നേഷ് ഗുണശേഖർ ലക്ഷ്യം കണ്ടപ്പോൾ ആന്ധ്രയുടെ ക്യാപ്റ്റൻ ചന്ദ്രശേഖർ ഇരട്ട ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
പുതുച്ചേരിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കെഎസ്ഇബി താരം ജോബി ജസ്റ്റിനിലൂടെ കേരളം ലീഡ് നേടി. തുടർന്ന് പോണ്ടിച്ചേരിയുടെ ബോക്സിലേക്ക് നിരന്തരം ആക്രമണം മെനഞ്ഞ കേരളത്തിന് ആദ്യ പകുതിയിൽ ഗോളൊന്നും കണ്ടെത്താനായില്ല.
രണ്ടാം പകുതി കേരളത്തിന്റെ സ്വന്തമായിരുന്നു. ക്യാപ്റ്റൻ പി. ഉസ്മാന്റെ ഇരട്ട ഗോളുകൾക്കാണ് രണ്ടാം പകുതി സാക്ഷിയായത്. 62-ാം മിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷമെത്തി. ക്യാപ്റ്റൻ ഉസ്മാൻ പോണ്ടിച്ചേരിയുടെ വല ചലിപ്പിച്ചു. പത്ത് മിനിറ്റിനുള്ളിൽ ഉസ്മാൻ വീണ്ടും പുതുച്ചേരിയെ ഞെട്ടിച്ചു. ഹാട്രിക് ഗോളിലേക്ക് ഉസ്മാൻ നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളുണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.