- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ആന്റോ ആന്റണിയുടെ വായിൽ നിന്നും മുല്ലപ്പെരിയാർ എന്ന് കേട്ടതോടെ തമിഴ് എംപിമാർ ചാടി എണീറ്റ് പുലഭ്യം വിളി തുടങ്ങി; തിരിച്ചടിച്ച് കേരള എംപിമാരും; ഇന്നലെ പാർലമെന്റിൽ ഒരു തമിഴ്-കേരള സംഘർഷം
ന്യൂഡൽഹി: മുല്ലപ്പെരിയാറിനെ ചൊല്ലി ഇന്നലെ ലോക്‌സഭയിൽ കേരളത്തിലേയും തമിഴ്‌നാട്ടിലേയും എംപിമാർ വാക് പോര് നടത്തി. പത്തനം തിട്ട എംപി ആന്റോ ആന്റണി എംപിയാണ് ലോക്‌സഭയിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ എംപിമാർ പ്രതിഷേധവുമായെത്തി. കേരളത്തിലെ അംഗങ്ങളും വിട്ടുകൊടുത്തില്ല. മുല്ലപ്പെരിയാർ അണക്കെട്ട് ഭീഷണിയിലാണെന
ന്യൂഡൽഹി: മുല്ലപ്പെരിയാറിനെ ചൊല്ലി ഇന്നലെ ലോക്‌സഭയിൽ കേരളത്തിലേയും തമിഴ്‌നാട്ടിലേയും എംപിമാർ വാക് പോര് നടത്തി. പത്തനം തിട്ട എംപി ആന്റോ ആന്റണി എംപിയാണ് ലോക്‌സഭയിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ എംപിമാർ പ്രതിഷേധവുമായെത്തി. കേരളത്തിലെ അംഗങ്ങളും വിട്ടുകൊടുത്തില്ല.
മുല്ലപ്പെരിയാർ അണക്കെട്ട് ഭീഷണിയിലാണെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും കേരളാ എംപിമാർ ലോക്‌സഭയിൽ ഉന്നയിച്ചു. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിൽ തമിഴ്‌നാട് എംപിമാർ എതിർപ്പുമായി വന്നത് സഭയിൽ വാക്കേറ്റത്തിന് വഴി തെളിച്ചു. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയതിനു വേണ്ടിയുള്ള കേരളത്തിന്റെ ആവശ്യം തള്ളാനാവില്ലെന്നും ആന്റോ ആന്റണി വാദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. മുല്ലപ്പെരിയാർ എന്നു കേട്ടതോടെ തമിഴ്‌നാട് എംപിമാർ ഒന്നടങ്കം എഴുന്നേറ്റ് ബഹളം വച്ച് പ്രസംഗം തടസപ്പെടുത്താൻ തുടങ്ങി.
അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിന്റെ കാൽഭാഗത്തോളം പ്രദേശങ്ങളിലെ 35 ലക്ഷത്തോളം ജനങ്ങളും ജന്തുസസ്യ ജാലങ്ങളും ദുരന്തത്തിന് ഇരയാകും. ഇതാണ് സംസ്ഥാനത്തിന്റെ ആശങ്ക. അതിനാൽ കേന്ദ്ര സർക്കാർ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ഇതോടെ പ്രതിഷേധം ഇരട്ടിച്ചു.
ഈ നടപടിയിൽ കേരളാ എംപിമാർ പ്രതിഷേധിച്ചതോടെ സഭയിൽ ബഹളമായി. തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളും പിന്തുണച്ച കാര്യം കേരള എംപിമാർ പറയുന്നുണ്ടായിരുന്നു. തമിഴ്‌നാടിന് ജലം വിട്ടു നൽകുന്നതിൽ കേരളത്തിന് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. അതിനാൽ തമിഴ്‌നാടിന് ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം തമിഴ്‌നാട് എംപിമാർ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലേക്ക് ഇറങ്ങി.
വെള്ളം നൽകുമെന്ന് കേരളം വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അണക്കെട്ടിനെ എതിർക്കുന്നത് എന്തിനാണെന്ന് സ്പീക്കർ സുമിത്രാ മഹാജൻ അവരോട് ചോദിച്ചു. അതും തമിഴരെ ശാന്തരാക്കിയില്ല.