- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി ജെറ്റ് എയർവേയ്‌സ്; ദോഹയിൽ നിന്നു കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും പുതിയ സർവീസുകൾ ഓടി തുടങ്ങി
ഖത്തറിലെ, പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് ആശ്വാസമായി ജെറ്റ് എയർവേയ്‌സ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നു. ദോഹയിൽ നിന്നു കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും ആണ് സർവീസുകൾ ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ് നടത്തുക. കോഴിക്കോട് നിന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.50ന് പുറപ്പെടുന്ന വിമാനം പ്ര
ഖത്തറിലെ, പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് ആശ്വാസമായി ജെറ്റ് എയർവേയ്‌സ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നു. ദോഹയിൽ നിന്നു കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും ആണ് സർവീസുകൾ ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ് നടത്തുക.
കോഴിക്കോട് നിന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.50ന് ദോഹയിലത്തെും. ഇതേ ദിവസങ്ങളിൽ രാവിലെ 11.20ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് വൈകുന്നേരം 5.50 ന് കോഴിക്കോട്ടത്തെും. തിരുവനന്തപുരത്ത് നിന്ന് ഞായർ, തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.45ന് പുറപ്പെട്ട് പ്രാദേശിക സമയം 10.5ന് ദോഹയിലത്തെും. രാത്രി 9.50 നാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം യാത്ര തിരിക്കുക. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും സർവീസെങ്കിലും ജൂൺ ഒന്ന് മുതൽ ഇത് പ്രതിദിന സർവീസുകളാക്കി ഉയർത്താനാണ് തീരുമാനം.
ദോഹയിൽ നിന്നു കൊച്ചിയിലേക്ക് മാത്രം സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവേയ്‌സ് വിമാനങ്ങൾ രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ചിറകു വിരിക്കുന്നത്. എയർ ഇന്ത്യാ എക്സ്‌പ്രസിനും ഖത്തർ എയർവേയ്‌സിനും പുറമേ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ ആഴ്ചയിൽ രണ്ടായിരത്തോളം യാത്രക്കാർക്കു കൂടി ഈ മേഖലകളിൽ യാത്ര ചെയ്യാനാവും.
ചെറിയ എയർ ക്രാഫ്റ്റുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സർവീസിനെ ബാധിക്കില്ലെന്നതും യാത്രക്കാർക്ക് ആശ്വാസമാവും.