- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിലടി കേട്ടപ്പോൾ ഉന്നം തെറ്റാതെ ഗോൾ പോസ്റ്റിലേക്ക് പന്തുതട്ടി മുഖ്യമന്ത്രി പിണറായി വിജയൻ; മുണ്ടു മടക്കികുത്തി ഇറങ്ങിയ കടന്നപ്പള്ളി രാമചന്ദ്രനും പിഴച്ചില്ല; അണ്ടർ-17 ലോകകപ്പിന്റെ പ്രചാരണത്തിനായി സംഘടിച്ച 'വൺ മില്യൺ ഗോൾ' പരിപാടിക്ക് തിരുവനന്തപുരത്ത് ആവേശത്തുടക്കം; കുട്ടികളും മുതിർന്നവരും അടക്കം പ്രായഭേദമന്യേ ഗോളടിക്കാൻ ലക്ഷങ്ങൾ
കൊച്ചി: കേരളം ആതിഥ്യമരുളുന്ന ഫിഫ അണ്ടർ- 17 ലോകകപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വൺ മില്യൻ ഗോൾ പരിപാടിക്ക് ആവേശത്തുടക്കം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ ഗോളടിച്ച് സംസ്ഥാന വ്യാപകമായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വൈകീട്ട് ഏഴ് മണി വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായാണ് വൺ മില്യൻ ഗോൾ പരിപാടി നടക്കുന്നത്. വിവിധയിടങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഗോൾ പോസ്റ്റുകളിൽ സംസ്ഥാനത്തൊട്ടാകെ പത്തു ലക്ഷം പേർ ഗോളടിക്കും. സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഗോളടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വിസിലടി കേട്ട് ഗോൾ പോസ്റ്റിലേക്ക് പന്തടിച്ച മുഖ്യമന്ത്രിക്ക് പിഴച്ചില്ല. തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുണ്ട് മടക്കി കുത്തി ഗോൾപോസ്റ്റിലേക്ക് പന്തു തൊടുത്തു. കായികമന്ത്രി എസി മൊയ്തീനും മറ്റ്
കൊച്ചി: കേരളം ആതിഥ്യമരുളുന്ന ഫിഫ അണ്ടർ- 17 ലോകകപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വൺ മില്യൻ ഗോൾ പരിപാടിക്ക് ആവേശത്തുടക്കം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ ഗോളടിച്ച് സംസ്ഥാന വ്യാപകമായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വൈകീട്ട് ഏഴ് മണി വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായാണ് വൺ മില്യൻ ഗോൾ പരിപാടി നടക്കുന്നത്. വിവിധയിടങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഗോൾ പോസ്റ്റുകളിൽ സംസ്ഥാനത്തൊട്ടാകെ പത്തു ലക്ഷം പേർ ഗോളടിക്കും. സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഗോളടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വിസിലടി കേട്ട് ഗോൾ പോസ്റ്റിലേക്ക് പന്തടിച്ച മുഖ്യമന്ത്രിക്ക് പിഴച്ചില്ല. തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുണ്ട് മടക്കി കുത്തി ഗോൾപോസ്റ്റിലേക്ക് പന്തു തൊടുത്തു. കായികമന്ത്രി എസി മൊയ്തീനും മറ്റ് മന്ത്രിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കാളികളായി. സിഎം ഇലവനും സ്പീക്കർ ഇലവനും തമ്മിലുള്ള മത്സരവുമുണ്ട്. ഉദ്ഘാടനത്തിന് ശേഷം കുട്ടികൾ അടക്കം ആയിരക്കണക്കിന് പേർ പന്തു തട്ടാനായി എത്തി.
കൊച്ചിയിൽ ദർബാൾ ഹാൾ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ജില്ലയിലെ ഒളിംപ്ക്‌സ് താരങ്ങളും മുൻ കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓരോ ഗ്രാമപഞ്ചായത്തിലും 2000 ഗോളുകൾ, ഓരോ മുനിസിപ്പാലിറ്റിയിലും 10,000 ഗോളുകൾ, ഓരോ കോർപ്പറേഷനിലും 15,000 ഗോളുകൾ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടും മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപ്പറേഷനിൽ പത്തും ഗോൾ പോസ്റ്റുകളാണ് ക്രമീകരിക്കുന്നത്. ഓരോ ഗോൾപോസ്റ്റിലും രണ്ടു വീതം വോളന്റിയർമാരെ നിയോഗിച്ചാണ് ഗോളടിക്കുന്നത്.
എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രായലിംഗഭേദമെന്യേ പരിപാടിയിൽ പങ്കെടുക്കാം. സ്‌കൂൾ/കോളേജ്, പൊതുസ്വകാര്യ കളിസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കാമ്പയിൻ നടത്തും. ഒരു വ്യക്തിക്ക് ഒരു ഗോൾ മാത്രമേ അനുവദിക്കൂ. ഗോൾ കീപ്പർ ഉണ്ടാകുന്നതല്ല. പെനാൽറ്റി സ്പോട്ടിൽനിന്നാണ് കിക്കുകൾ എടുക്കേണ്ടത്. വൺ മില്യൺ ഗോളിനു വേണ്ടി പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഗോളുകൾ റിപ്പോർട്ട് ചെയ്യേണ്ടത്.