- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക എംഎൽഎമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത ട്രോൾ ട്വീറ്റ്; ആദ്യം തരംഗമായി പിന്നീട് പിൻവലിച്ചു ട്വീറ്റ് വന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടത്തിന് പിന്നാലെ
തിരുവനന്തപുരം;കർണാടകയിലെ വാശിയേറിയ പോരട്ടിത്തിനൊടുവിൽ തളർന്നിരിക്കുന്ന എംഎൽഎമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹര റിസോർട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ടൂറിസത്തിന്റെ ട്രോൾ ട്വീറ്റ്. പത്ത് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിരുന്നു ഈ പശ്ചാത്തലത്തിലായിരുന്നു ക്ഷീണം മാറ്റാൻ എംഎല്ലെമാരെ കേരളത്തിലേക്ക് ക്ഷണിച്ചുള്ള ട്വീറ്റ് വന്നത്. കർണാടകയിൽ കോൺഗ്രസും ഡെഎഡിഎസും സർക്കാർ രൂപീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായ പ്രകടനത്തിനു ശേഷമായിരുന്നു ടൂറിസത്തിന്റെ ട്വീറ്റ് എത്തിയത്.വരൂ, കളിക്കൂ എന്ന ഹാഷ് ടാഗ് ട്വീറ്റ് തരംഗമായെങ്കിലും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. ഇന്ത്യയിൽ റിസോർട്ട് രാഷ്ട്രീയം പുതുമയല്ലെന്നും 1983ൽ കോൺഗ്രസുകാർ എമ്മല്ലെമാരെ റാഞ്ചാതിരിക്കാൻ കർണാടകാ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്‌ഗെ എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം;കർണാടകയിലെ വാശിയേറിയ പോരട്ടിത്തിനൊടുവിൽ തളർന്നിരിക്കുന്ന എംഎൽഎമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹര റിസോർട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ടൂറിസത്തിന്റെ ട്രോൾ ട്വീറ്റ്. പത്ത് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിരുന്നു ഈ പശ്ചാത്തലത്തിലായിരുന്നു ക്ഷീണം മാറ്റാൻ എംഎല്ലെമാരെ കേരളത്തിലേക്ക് ക്ഷണിച്ചുള്ള ട്വീറ്റ് വന്നത്.
കർണാടകയിൽ കോൺഗ്രസും ഡെഎഡിഎസും സർക്കാർ രൂപീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായ പ്രകടനത്തിനു ശേഷമായിരുന്നു ടൂറിസത്തിന്റെ ട്വീറ്റ് എത്തിയത്.വരൂ, കളിക്കൂ എന്ന ഹാഷ് ടാഗ് ട്വീറ്റ് തരംഗമായെങ്കിലും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.
ഇന്ത്യയിൽ റിസോർട്ട് രാഷ്ട്രീയം പുതുമയല്ലെന്നും 1983ൽ കോൺഗ്രസുകാർ എമ്മല്ലെമാരെ റാഞ്ചാതിരിക്കാൻ കർണാടകാ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്‌ഗെ എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.