ഴിഞ്ഞ രണ്ടു വർഷക്കാലമായി വിനോദ സഞ്ചാര മേഖല നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്. എന്നിരുന്നാലും, ഈ മേഖല എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് തകർച്ചയിൽ നിന്നും കരകയറും എന്ന ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്.പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോമ്മ്അവരുടെ പത്താമത് ട്രാവലർ റീവ്യു അവാർഡുകൾ പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഒരിക്കൽ കൂടി ഇന്ത്യയിലെഏറ്റവും നല്ല വിനോദസഞ്ചാര സൗഹൃദ സംസ്ഥാനം എന്ന സ്ഥാനം കേരളത്തിനു ലഭിച്ചു, തൊട്ടുപുറകെയുള്ളത് ഗോവയും പോണ്ടിച്ചേരിയുമാണ്.

ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന അഞ്ചെണ്ണത്തിൽ മൂന്നെണ്ണം കേരളത്തിലാണെന്നതും ശ്രദ്ധേയമായി. പാലോലെം, അഗോണ്ട, മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയാണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിലെത്തിയ അഞ്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ. അതുപോലെ ഇന്ത്യയിൽ താമസത്തിന് ഏറ്റവുമധികം വിനോദ സഞ്ചാരികൾ ഇപ്പോഴും ആശ്രയിക്കുന്നത് ഹോട്ടലിലാണെന്നും ഈ അവാർഡിനായി നടത്തിയ സർവ്വേയിൽ പറയുന്നു. തൊട്ടു പുറകിലായി ഹോം സ്റ്റേ ഉണ്ട്. ഗസ്റ്റ് ഹൗസുകളും അപ്പാർട്ട്മെന്റുകളുമൊക്കെ ജനപ്രീതിയിൽ ഏറെ പിറകിലാണ്.

അതേസമയം ആഗോളാടിസ്ഥാനത്തിലാണെങ്കിൽ സോൾവാനിയയിലെ ഗോരെൻസ്‌ക, തായ്വാനിലെ തായ്റ്റുങ്ങ്, ആസ്ട്രേലിയയിലെ ടാസ്മാനിയ എന്നിവയാണ് ഏറ്റവും വിനോദസഞ്ചാര സൗഹാർദ്ദമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ഇറ്റലിയിലെ മറ്റെര, സോൾവാനിയയിലെ തന്നെ ബ്ലെഡ് എന്നിവയും ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിനോദ സഞ്ചാരികളുടെ താമസ സൗകര്യത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് ഇറ്റലിയാണ് സ്പെയിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഫ്രാൻസ് മൂന്നാം സ്ഥാനവും ഇന്ത്യ നാലാം സ്ഥാനവും കൈയടക്കി. കൊളംബിയയ്ക്കാണ് ഇക്കാര്യത്തിൽ അഞ്ചാം സ്ഥാനം .

ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തിയപ്പോൾ ഗോവ, പോണ്ടിച്ചേരി, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവടങ്ങളാണ് മറ്റ് അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.