- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ചാരികൾക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ; ആപ്പുമായി സംസ്ഥാന ടൂറിസം വകുപ്പ്; പൊതുജനങ്ങൾക്കായി ആപ്പ് സമർപ്പിച്ച് മോഹൻലാൽ
തിരുവനന്തപുരം:കേരളത്തിലെ അറിയപ്പെടാത്ത ടുറിസം കേന്ദ്രങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ കേരള ടൂറിസം വകുപ്പ്. അത്തരം സ്ഥലങ്ങൾ കണ്ടെത്താൻ മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും ഒന്നിലധികംസ്ഥലങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങൾ കൂടി ആപ്പിൽ ഉൾപ്പെടുത്താനും സാധിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ഒപ്പം പ്രശസ്തമായ സ്ഥലങ്ങളും ഉണ്ട്. യാത്രികന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വിരൽതുമ്പിൽ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും അദ്ദേഹം അറിയിച്ചു.
ആപ്പ് മോഹൻലാൽ ജനങ്ങൾക്കായി സമർപ്പിച്ചു.ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമുള്ള ആപ്പ് ലോഞ്ച് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുള്ളതായി മോഹൻലാൽ പറഞ്ഞു.ആപ്പ് വിജയകരമാകട്ടെയെന്നും മംഗളകരമാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. കോവളത്തായിരുന്നു ചടങ്ങ്.
മറുനാടന് മലയാളി ബ്യൂറോ