- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഈ വർഷം കണ്ടിരിക്കേണ്ട 12 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പൾ കവർ പേജ് ആയത് കേരളം; ബ്രിട്ടീഷ് ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഇന്ത്യയിൽ നിന്നും ഉൾപ്പെടുത്തിയവയിൽ ദൈവത്തിന്റെ സ്വന്തം നാട് മാത്രം
തിരുവനന്തപുരം: കേരളത്തിന് പ്രകൃതി കനിഞ്ഞു നൽകിയതാണ് കായലുകളും മലനിരകളും കടൽത്തീരങ്ങളുമൊക്കെ. രാജ്യത്തെ മറ്റേത് സംസ്ഥാനത്തിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് ഈ പ്രകൃതി ഭംഗിയിലെ വൈവിധ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് തന്നെയാണ് കേരളം. വീണ്ടുമൊരു ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ കേരളത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ടൂറിസം മേഖലയെ ചുറ്റിപ്പറ്റിയുണ്ട് ബാർ പൂട്ടലും ഇതിൽ ഒരു പ്രധാന പ്രശ്‌നമായി നിലനിൽക്കുന്നു. എന്നാൽ, കേരളത്തെ കുറിച്ച് ഒരു ബ്രിട്ടീഷ് സായിപ്പിനോട് ചോദിച്ചാൽ ആയാൾക്ക് പറയാൻ നൂറ് നാവാകും. കാരണം ഒരിക്കൽ കേരളത്തിന്റെ പ്രകൃതി ഭംഗി കണ്ട് മടങ്ങിയവർ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്‌ച്ചകൾ കാണാൻ എത്തും. അങ്ങനെ കേരളം കണ്ടു മടങ്ങിയവർ പറഞ്ഞു പറഞ്ഞ് ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കയാണ് നമ്മുടെ സ്വന്തം നാട്. ഈ വർഷം തീർച്ഛയായും കണ്ടിരിക്കേണ്ട 12 ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ ബ്
തിരുവനന്തപുരം: കേരളത്തിന് പ്രകൃതി കനിഞ്ഞു നൽകിയതാണ് കായലുകളും മലനിരകളും കടൽത്തീരങ്ങളുമൊക്കെ. രാജ്യത്തെ മറ്റേത് സംസ്ഥാനത്തിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് ഈ പ്രകൃതി ഭംഗിയിലെ വൈവിധ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് തന്നെയാണ് കേരളം. വീണ്ടുമൊരു ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ കേരളത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ടൂറിസം മേഖലയെ ചുറ്റിപ്പറ്റിയുണ്ട് ബാർ പൂട്ടലും ഇതിൽ ഒരു പ്രധാന പ്രശ്‌നമായി നിലനിൽക്കുന്നു. എന്നാൽ, കേരളത്തെ കുറിച്ച് ഒരു ബ്രിട്ടീഷ് സായിപ്പിനോട് ചോദിച്ചാൽ ആയാൾക്ക് പറയാൻ നൂറ് നാവാകും. കാരണം ഒരിക്കൽ കേരളത്തിന്റെ പ്രകൃതി ഭംഗി കണ്ട് മടങ്ങിയവർ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്‌ച്ചകൾ കാണാൻ എത്തും. അങ്ങനെ കേരളം കണ്ടു മടങ്ങിയവർ പറഞ്ഞു പറഞ്ഞ് ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കയാണ് നമ്മുടെ സ്വന്തം നാട്.
ഈ വർഷം തീർച്ഛയായും കണ്ടിരിക്കേണ്ട 12 ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ ബ്രിട്ടനിലെ ട്രാവൽ ഏജന്റുമാരുടെ സംഘടന കേരളത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. ഇത് കേരളാ ടൂറിസത്തിന് ലഭിച്ച ഏറ്റവും മികച്ച അംഗീകാരവുമായി. ബ്രിട്ടനിലെ ട്രാവൽ ഏജന്റുമാരുടെയും ടൂർ ഓപ്പറേറ്റർമാരുടെയും സംഘടനയായ അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് ട്രാവൽ ഏജന്റ്‌സ്(ആബ്റ്റ) പുറത്തിറക്കിയ, 2017ൽ കാണേണ്ട 12 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പട്ടികയ്ക്ക് പുറത്തായപ്പോൾ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത സ്ഥലമായി കേരളം പട്ടിയിൽ ഇടംപിടിച്ചു.
അമേരിക്ക, മെഡിറ്ററേനിയൻ ദ്വീപായ സർദിനിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം എന്നിവയെ പിന്നിലാക്കിയാണു കേരളം എട്ടാം സ്ഥാനത്തെത്തിയത്. സ്പാനിഷ് സ്വയംഭരണ പ്രദേശമായ ആൻഡലൂഷ്യയാണ് ഒന്നാമത്. അറ്റ്‌ലാന്റിക് ദ്വീപ് സമൂഹത്തിലെ അസോറസ്, ബെർമുഡ, ചിലെ, അയർലൻഡിലെ കൗണ്ടി കെറി, ക്രൊയേഷ്യ, ഡെന്മാർക്ക് എന്നിവയാണു പട്ടികയിൽ കേരളത്തിനു മുന്നിലുള്ളത്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള സചിത്ര കുറിപ്പും റിപ്പോർട്ടിലുണ്ട്. 24 മണിക്കൂർ ലോകസഞ്ചാരത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി നാഷനൽ ജ്യോഗ്രഫിക് മാസികയും ഈയിടെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. മാസികയുടെ കവർ പേജായി ഇടം പിടിച്ചതും ഒരു കേരളാ ചിത്രമാണെന്നത് മലയാൡളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നിറഞ്ഞ സംഭവമായി. കായലിന്റെ ഭംഗി മുഴുവൻ വെളിപ്പെടുത്തുന്ന വിധത്തിൽ ഒരു ഹൗസ് ബോട്ടിന്റെ ചിത്രമാണ് അബ്റ്റയുടെ കവർ പേജിൽ കൊടുത്തിരിക്കുന്നത്.
ഉൾപ്പേജിൽ കേരളത്തിൽ എവിടെയൊക്കെ സന്ദർശിക്കണെന്ന നിർദേശവും നൽകുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയാണ് മാസിക പുകഴ്‌ത്തുന്നത്. കായലും ഹൗസ്‌ബോട്ടുമെല്ലാം തേയിലതോട്ടങ്ങലും അടങ്ങുന്ന മികച്ച യാത്രാനുഭവമാണ് കേരളം സമ്മാനിക്കുക എന്നും കേരളത്തെ കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിന്റെ ഭക്ഷ്യവൈവിധ്യം ആസ്വദിക്കാമെന്നും ആയുർവേദ ചികിത്സാരീതി പരീക്ഷിക്കാമെന്നും അബ്റ്റ പറയുന്നു.