തിരുവനന്തപുരം: ജീവിക്കാനും, ചിരിക്കാനും സ്‌നേഹിക്കാനും സമയമായി. കം ഔട്ട് ആൻഡ് പ്ലേ ഇന്ത്യ. കേരള ടൂറിസത്തിന്റെ സമീപകാല പരസ്യമാണ് ഇത്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ഈ പരസ്യം അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്വീറ്റ് വന്നിരിക്കുന്നത്. 'കർണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎൽഎമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോർട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു' എന്നാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്. കർണാടകയിൽ ആർക്കും കേലവ ഭൂരിപക്ഷം കിട്ടാത്ത സാഹര്യത്തിൽ കുതിരക്കച്ചവടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.കോൺഗ്രസിന്റെ 10 എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്ഷീണം മാറ്റാൻ എംഎൽഎമാരെ കേരളത്തിലെ റിസോർട്ടുകളിലേക്ക ക്ഷ്ണിക്കുന്നത്.

'After the rough and tumble of the #KarnatakaVerdict, we invite all MLAs to unwind at the safe and beautiful resorts of God's Own country. #ComeoUtAndPlay,'

കേരള ടൂറിസത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി.
കേരളത്തിന്റെ ക്ഷണം ഒരു മണിക്കൂറിനുള്ളൽ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 4200 റീട്വിറ്റുകളും 6500 ലൈക്കുകളുമാണ് ഒരു മണിക്കൂറിൽ ഇതിന് ലഭിച്ചത്.

കർണാടകയിൽ കോൺഗ്രസും ജെഡിഎസും സർക്കാർ രൂപവത്കരിക്കണമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്വീറ്റ് പുറത്തുവന്നത്. ഇന്ത്യയിൽ റിസോർട്ട് രാഷ്ട്രീയം പുതുമയല്ല. 1983 കോൺഗ്രസുകാർ എംഎൽഎമാരെ റാഞ്ചാതിരിക്കാൻ കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്ഗെ എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരുന്നെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.ഒരുവർഷത്തിനവ് ശേഷം എൻടി.രാമറാവു നയിച്ച തെലുങ്കുദേശം പാർട്ടി ആഭ്യന്തര കലഹത്താൽ ഉലഞ്ഞപ്പോൽ, എംഎൽഎമാരെയെല്ലാം ബെംഗളൂരുവിലേക്കും പിന്നീട് ഡൽഹിയിലേക്കും മാററിയിരുന്നു.1995 ൽ ചന്ദ്രബാബു നായിഡുവും, 2002 ൽ മഹാരാഷ്ട്ര
മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖും സമാന രീതിയിൽ എംഎൽഎമാരെ മൈസൂരിലേക്ക് അയച്ചിരുന്നു.