- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നാളെ മുതൽ കൂടുതൽ ട്രെയിനുകൾ സർവിസ് തുടങ്ങും; വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി നാളെ മുതൽ; 30 സർവീസുകൾ പുനരാരംഭിക്കും
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ കൂടുതൽ ട്രെയിനുകൾ സർവിസ് തുടങ്ങും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്,ഇന്റർസിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സർവീസ് നടത്തുക.
കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിർത്തിവച്ച ദീർഘദൂര ട്രെയിൻ സർവീസുകളാണ് പുനരാരംഭിക്കുന്നത്. വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ ഇളവുകൾ പ്രഖ്യാപിച്ചതുമാണ് സർവീസുകൾ പുനരാരംഭിക്കാൻ കാരണം. ഇന്റർസിറ്റിയിലേക്കും ജനശതാബ്ദി ഉൾപ്പടെ ഓടി തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. ട്രെയിനുകൾ അണുനശീകരണം നടത്തി സർവീസിന് തയ്യാറായാതായി റെയിൽവെ അറിയിച്ചു.
ചെന്നൈയിൽ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകൾ നാളെ മുതൽ കേരളത്തിലേക്ക് സർവീസ് നടത്തും. ചെന്നൈ- മംഗളൂരു എക്സ്പ്രസ്, ചെന്നൈ - മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് സർവീസ് നടത്തുക. കോയമ്പത്തൂർ മംഗലൂരു എക്സ്പ്രസും സർവീസ് തുടങ്ങും. രാജ്യത്ത് ഒന്നാംഘട്ട കോവിഡ് വ്യാപനത്തോടെ നിർത്തിവച്ച ട്രെയിൻ സർവീസ് ഇതുവരെ പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ ലഭ്യതയ്ക്ക നുസരിച്ച് സ്പെഷ്യൽ സർവീസുകളാണ് റെയിൽവെ നടത്തുന്നത്.
ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ട്രെയിനുകൾ
1. 02075 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം - കണ്ണൂർ ഇന്റർസിറ്റി
4. 06306 കണ്ണൂർ - എറണാകുളം ഇന്റർസിറ്റി
5. 06301 ഷൊർണ്ണൂർ - തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട്
7. 06303 എറണാകുളം - തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ്
10. 06308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ്
11. 06327 പുനലൂർ - ഗുരുവായൂർ
12. 06328 ഗുരുവായൂർ - പുനലൂർ
13. 06341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി
14. 06342 തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി
15. 02082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
16. 02081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി - മൈസൂർ ഡെയ്ലി
18. 06315 മൈസൂർ - കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെൻട്രൽ - മംഗളൂർ ജംഗ്ഷൻ
20. 06348 മംഗളൂർ ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ
21. 06791 തിരുനൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്
22. 06792 പാലക്കാട് - തിരുനൽവേലി പാലരുവി എക്സ്പ്രസ്
23. 06321 നാഗർകോവിൽ - കോയമ്പത്തൂർ
24. 06322 കോയമ്പത്തൂർ - നാഗർകോവിൽ
25. 02627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം
26. 02628 തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
27. 06188 എറണാകുളം ജംഗ്ഷൻ - കാരെയ്ക്കൽ ടീ ഗാർഡൻ
28. 06187 കാരയ്ക്കൽ എറണാകുളം ജംഗ്ഷൻ (ജൂൺ 17 മുതൽ)
29. 02678 എറണാകുളം ജംഗ്ഷൻ കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ ഇന്റർ സിറ്റി
30. 02677 കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ ഇന്റർ സിറ്റി-
മറുനാടന് ഡെസ്ക്