- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർവകലാശാലയിൽ അസിസ്റ്റൻറ് നിയമനത്തിന് തെരഞ്ഞെടുത്തത് എല്ലാം സിപിഎമ്മിന്റെ സ്വന്തക്കാരെ; പരാതിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാ പേരെയും പ്രതികളാക്കണമെന്ന് നിർദ്ദേശം; ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുന്നേ കേസ്എഴുതി തള്ളാൻ റിപ്പോർട്ട് നൽകി ക്രൈം ബ്രാഞ്ച്; അവസാന നാളുകൾ അടുത്തിട്ടും സ്വജന പക്ഷപാതത്തിന്റെ അളവിൽ കുറവ് വരുത്താതെ സിപിഎം
തിരുവനന്തപുരം: 2008 ൽ കേരള സർവകലാശാലയിൽ നടന്ന വിവാദ അസിസ്റ്റൻറ് നിയമനത്തിന് ഉത്തരവാദികളെ പ്രതികളാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസ് എഴുതിത്ത്ത്ത്തള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. കോവിഡ് കാലത്ത് അതീവ രഹസ്യമായാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. അസിസ്റ്റൻറ് നിയമന അഴിമതിക്കെതിരെ പരാതി നൽകിയിരുന്ന മുൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും നിലവിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ്. കുറുപ്പിന്റെ മൊഴി പോലും രേഖപ്പെടുത്താതെ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ എസ്പി, N അബ്ദുൽ റഷീദ് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതിന് തലേന്നാളാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.
ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കുകൾ രേഖപ്പെടുത്തിയ കമ്പ്യൂട്ടർ കാണാതാക്കിയും സ്വന്തക്കാർക്കും സിപിഎം ബന്ധു ജനങ്ങൾക്കും അസിസ്റ്റൻറ് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരള മുൻ വൈസ് ചാൻസലർ ഡോ:എം.കെ രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയപ്രകാശ്, രജിസ്ട്രാർ കെ.എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളുമായ അഡ്വ. A.A. റഷീദ്, എംപി. റസ്സൽ, കെ.എ.ആൻഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറ്റപത്രം തയ്യാറാക്കി വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതിയിലെ വിചാരണ നിർത്തിവച്ചു.
നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാ പേരെയും പ്രതികളാക്കണമെന്നും OMR നഷ്ടപ്പെട്ടതിനു ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കമാൽ പാഷ 2016 സെപ്റ്റംബറിൽ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ LDF സർക്കാർ നീങ്ങിയെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതുകൊണ്ട് അപ്പീൽ നൽകുവാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. തുടർന്നാണ് ക്രൈം ബ്രാഞ്ച്, കേസ് എഴുതിത്ത്ത്ത്തള്ളാൻ തീരുമാനം കൈകൊണ്ടത്.
2008 ലാണ് വിവാദ അസിസ്റ്റന്റ് നിയമനം കേരള സർവകലാശാലയിൽ നടന്നത്. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് KSU സെനറ്റ് അംഗമായിരുന്ന സുജിത്. S. കുറുപ്പ് ലോകായുക്തയിൽ പരാതി ഫയൽ ചെയ്തു. OMR ഉത്തരകടലാസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്തായി. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികൾക്കെതെരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്സിറ്റി നിയമനങ്ങൾ PSC യ്ക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് N.കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് G ശശിധരനും വെവ്വേറെ റിപ്പോട്ടുകലിലൂടെ വിധിച്ചു.
റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ വിസി ഉൾപ്പടെയുള്ളവർക്കെതിരെ പ്രൊസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും, യൂണിവേഴ്സിറ്റി അനധ്യാപക നിയമങ്ങൾ PSC യ്ക്ക് വിടാനും UDF സർക്കാർ തീരുമാനിച്ചു. അതിനിടെ, നിയമനങ്ങൾ റദ്ദാക്കുന്നതിനെതിരെ നിയമനം ലഭിച്ചവർ ഹൈക്കോടതിയെ സമീപ്പിച്ചു. കമ്മീഷനുകളുടെ കണ്ടെത്താലുകൾ ഒന്നും പരാമർശിക്കാതെ, മാനുഷിക പരിഗണയിൽ നിയമനങ്ങൾ സാധൂകരിക്കാൻ കോടതി വിധിച്ചു. വിധിക്കെതിരായ അപ്പീൽ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലാണ്.
നിയമനം നേടിയവരുടെ ശമ്പള കുടിശിക, പ്രമോഷനുകൾ എന്നിവ കോടതി വിലക്കിയിട്ടുണ്ട്. അവ അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല തന്നെ തിരക്കിട്ട് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. LDF സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ പ്രോസീക്യൂഷൻ നടപടികളും, അസിസ്റ്റന്റ് നിയമന തട്ടിപ്പും ക്രമീകരി ക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
പ്രോസീക്യൂഷൻ കേസിൽ പുനരന്വേഷണതിനുള്ള സാധ്യത ഇല്ലെന്നും OMR ഉത്തര കടലാസുകൾ കണ്ടെത്താനാകില്ലെന്നതും കൊണ്ട് കേസ് എഴുതി തള്ളണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷന്റെ രാഷ്ട്രീയ നിഗമനം അന്വേഷണ ഉദ്യോഗസ്ഥൻ ശരീവച്ചാണ് എഴുതി തള്ളിയത്.18 മാസത്തെ നിരന്തര അന്വേഷണതിന് ശേഷം ADGP വിൻസെന്റ്. എം. പോളിന്റെ നിർദ്ദേശാനുസരണം സമർപ്പിച്ച കുറ്റപത്രമാണ് ADGP ടോമിൻ തച്ചങ്കരി ക്രൈം ബ്രാഞ്ച് മേധാവിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് എഴുതി തള്ളിയത്.
സിബിഐ അന്വേഷണം വേണം
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച്, തങ്ങളുടെ നിസ്സഹായത വിജിലൻസ് കോടതിയിൽ ബോധ്യപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിക്ക് സമാനമായി നമ്മുടെ സംസ്ഥാനത്തുനടന്ന കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനതട്ടിപ്പ് CBI യെ ഏൽപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് S.കുറുപ്പും, ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ അഴിമതിക്കെതിരെ ക ഴിഞ്ഞ 12 വർഷമായി കോടതിയിൽ പൊരുതുന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ചെയർമാൻ R.S.ശശികുമാറൂം പറഞ്ഞു.
മറുനാടന് ഡെസ്ക്