- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ മദ്യം പാർസലായി ബാറിൽ നിന്നും ബെവ്കോയിൽ നിന്നും വാങ്ങാം; ലോട്ടറി വിൽപ്പനയും ഇന്നു തുടങ്ങും; പൊതു ഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി; ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം; എവിടെയൊക്കെ ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ എന്നും അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി തുടർന്നുവന്ന ലോക്ക്ഡൗണിലെ ഇളവുകൾ ഇന്ന് മുതൽ. ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലാകുന്ന ഇളവുകളാണ് സർക്കാർ നൽകിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ച് വെവ്വേറെ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിപിആർ 30നു മുകളിലുള്ളതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമാകുന്ന തദ്ദേശസ്ഥാപനങ്ങൾ 12 ആയി ചുരുങ്ങി തിരുവനന്തപുരം 6, എറണാകുളം 1, പാലക്കാട് 3, മലപ്പുറം 1, കാസർകോട് 1. ഇത്തരം തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്.
കോർപറേഷനുകളിലെയും നഗരസഭകളിലെയും ലോക്ഡൗണും ഇളവുകളും ഇങ്ങനെയാണ്:
പുലർച്ചെ 12നു നിയന്ത്രണങ്ങൾ നിലവിൽ വന്നു. അടുത്ത അവലോകനയോഗം നടക്കുന്ന ബുധനാഴ്ച വരെയാണു ബാധകം. വിവിധ മേഖലകളിലെ പൊതുവ്യവസ്ഥകൾ ചുവടെ (ജില്ലകളിൽ കലക്ടർമാർ കൂടുതൽ നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിനാകും പ്രാബല്യം):
കടകൾ: അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റകാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. മാളുകൾ തുറക്കില്ല.
ഹോട്ടലുകൾ: പാഴ്‌സലും ഹോം ഡെലിവറിയും മാത്രം. സമയം രാവിലെ 7.00 വൈകിട്ട് 7.00.
വിവാഹം, സംസ്‌കാരം എന്നിവക്ക് 20 പേർ മാത്രമാകും. കേന്ദ്രസംസ്ഥാന സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 % ജീവനക്കാർ ഹാജരാകണം. ടിപിആർ 20 % വരെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകൾ 25 % ജീവനക്കാരുമായി പ്രവർത്തനം തുടങ്ങണം.
അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നില്ല; നാളെ തുറക്കും. വ്യവസായ, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങൾ തുറക്കില്ല. ആൾക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പരിപാടികൾ എന്നിവയും അനുവദിക്കില്ല.
എല്ലാ ദേശീയസംസ്ഥാനപൊതുപരീക്ഷകളും പുനരാരംഭിക്കാം. സ്പോർട്സ് സിലക്ഷൻ ട്രയൽസും നടക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളാകാം. ടാക്‌സി കാറിൽ ഡ്രൈവർക്കു പുറമേ 3 പേർ; ഓട്ടോറിക്ഷയിൽ ഡ്രൈവർക്കു പുറമേ 2 പേർ. കുടുംബസമേതം യാത്ര ചെയ്യുമ്പോൾ ഇതു ബാധകമല്ല.
ടിപിആർ 20 ശതമാനമോ അതിൽ താഴെയോ ഉള്ള സ്ഥലങ്ങളിലെ യാത്രയ്ക്കു പാസ് ആവശ്യമില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പകരം സത്യവാങ്മൂലം കരുതണം. ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 30നു മുകളിൽ) മേഖലകളിലേക്കും തിരിച്ചും മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ, മരണാനന്തര ചടങ്ങുകൾ, പരീക്ഷ, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു മാത്രമേ യാത്ര അനുവദിക്കൂ. ഇവർക്കു പൊലീസിന്റെ ഇ പാസ് നിർബന്ധമാണ്. രേഖകളും കയ്യിൽ കരുതണം. ലോക്ഡൗൺ (ടിപിആർ 20 30 %) മേഖലകളിൽനിന്ന് അതിൽ കുറവുള്ള സ്ഥലങ്ങളിലേക്കു പോകാനും പാസ് ആവശ്യമാണ്.
സംസ്ഥാനത്ത് ടിപിആർ 20 % വരെയുള്ള സ്ഥലങ്ങളിൽ ഇന്നുമുതൽ വീണ്ടും മദ്യവിൽപനയും പുനരാരംഭിക്കുന്നുണ്ട്. ബെവ്ക്യു ആപ് ഇല്ലാതെ ബവ്‌കോ വിൽപനകേന്ദ്രങ്ങളിൽ നിന്നും ബാറുകളിൽനിന്നും പാഴ്‌സലായി വാങ്ങാം. ബവ്‌കോ കേന്ദ്രങ്ങളിലെ വിലയ്ക്കു തന്നെയാകും ബാറുകളിലും വിൽപന. സമയം ബവ്‌കോയ്ക്ക് രാവിലെ 9 മുതൽ രാത്രി 7 വരെ; ബാറുകൾക്കു പകൽ 11 മുതൽ രാത്രി 7 വരെ. കള്ളുഷാപ്പുകളിലും പാഴ്‌സൽ വിൽപനയുണ്ട്. ക്ലബ്ബുകൾ തൽക്കാലം തുറക്കില്ല. ശനിയും ഞായറും കള്ളുഷാപ്പുകൾക്കു പ്രവർത്തിക്കാമെങ്കിലും ബാറുകൾക്കും ബവ്‌കോ കേന്ദ്രങ്ങൾക്കും അനുമതിയില്ല.
ബവ്ക്യു ആപ്പിലൂടെ മദ്യം വിൽക്കാനായിരുന്നു ആലോചനയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടും പഴയ വിവാദവും ഭയന്നു സർക്കാർ വേണ്ടെന്നു വച്ചു. ലോട്ടറി വിൽപന വ്യാഴാഴ്ച പുനരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകൾ 25 മുതൽ നടക്കും.
കോർപറേഷനുകളിലെയും നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ലോക്ഡൗണും ഇളവുകളും
1) തിരുവനന്തപുരം പോത്തൻകോട്, പനവൂർ, കഠിനംകുളം, മണമ്പൂർ, അതിയന്നൂർ, കാരോട് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗൺ. 38 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗൺ. തിരുവനന്തപുരം കോർപറേഷനിലും നാല് നഗരസഭകളിലും ഉൾപ്പെടെ 31 തദ്ദേശസ്ഥാപനങ്ങളിൽ ഭാഗിക നിയന്ത്രണം. നന്ദിയോട്, നഗരൂർ, കുറ്റിച്ചൽ പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
2) കൊല്ലം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇല്ല. പേരയം, വെളിയം, കുണ്ടറ, കടയ്ക്കൽ, ഏരുർ, മയ്യനാട്, ആദിച്ചനല്ലൂർ, മൺറോതുരുത്ത്, കൊറ്റങ്കര, നിലമേൽ എന്നിവിടങ്ങളിൽ ലോക്ഡൗൺ.
3) ആലപ്പുഴ ജില്ലയിൽ 30 ശതമാനത്തിനു മുകളിൽ ടിപിആറുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. കുത്തിയതോട്(24.32 ശതമാനം), വീയപുരം(23.32) പഞ്ചായത്തുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ആലപ്പുഴ (13.67), ചെങ്ങന്നൂർ (9.37), ചേർത്തല (8.36), ഹരിപ്പാട് (12.89), മാവേലിക്കര (10.87), കായംകുളം(13.55) നഗരസഭകളിൽ ഭാഗിക ലോക്ഡൗണായിരിക്കും.
അരൂക്കുറ്റി(14.59), അരൂർ(13.27), ഭരണിക്കാവ്(9.97), മണ്ണഞ്ചേരി(13.33), ബുധനൂർ(9.63), ചെന്നിത്തല തൃപ്പെരുംന്തുറ(8.86), ചേർത്തല തെക്ക്(11.06), ചെറുതന(8.44), ചിങ്ങോലി(8.81), എടത്വാ(10.84), എഴുപുന്ന(16.87), കടക്കരപ്പള്ളി(8.35), കഞ്ഞിക്കുഴി(12.62), കോടംതുരുത്ത്(11.76), കൃഷ്ണപുരം(15.60), മാരാരിക്കുളം വടക്ക്(11.94), മാരാരിക്കുളം തെക്ക്(13.80), മാവേലിക്കര താമരക്കുളം(9.86), മാവേലിക്കര തെക്കേക്കര(12.07), മുഹമ്മ(10.91), മുളക്കുഴ(10.99), നെടുമുടി(10.18), നീലംപേരൂർ(8.82), നൂറനാട്(8.29), പാലമേൽ(12.06), പത്തിയൂർ(12.27), പെരുമ്പളം(10.19), പുളിങ്കുന്ന്(9.25), പുന്നപ്ര വടക്ക്(9.45), രാമങ്കരി(11.64), തകഴി(8.04), തലവടി(9.63), തണ്ണീർമുക്കം(11.87), തൃക്കുന്നപ്പുഴ(8.51), തുറവൂർ(14.59), തൈക്കാട്ടുശേരി(12.50), വെൺമണി(10.15) എന്നീ പഞ്ചായത്തുകളിലും ഭാഗിക ലോക്ഡൗൺ
4) പത്തനംതിട്ട ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇല്ല. സീതത്തോട്, കുറ്റൂർ, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗൺ. അടൂർ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമൺ, തണ്ണിത്തോട്, കുളനട, അയിരൂർ, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകൾ, എഴുമറ്റൂർ, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമൺ, പ്രമാടം, കടപ്ര, കവിയൂർ, ചെന്നീർക്കര, ഇലന്തൂർ, കോന്നി, ഓമല്ലൂർ, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങൽ, കടമ്പനാട്, കോഴഞ്ചേരി, ചെറുകോൽ, പള്ളിക്കൽ, വള്ളിക്കോട്, ചിറ്റാർ, ഇരവിപേരൂർ, മല്ലപ്പുഴശേരി, മെഴുവേലി പഞ്ചായത്തുകളിൽ ഭാഗിക ലോക്ഡൗൺ.
5) കോട്ടയം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇല്ല. തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കൽ, വാഴപ്പള്ളി, മണിമല പഞ്ചായത്തുകളിൽ ലോക്ഡൗൺ.
6) ഇടുക്കി ജില്ലയിൽ ട്രിപ്പിൽ ലോക്ഡൗൺ ഇല്ല. ഇടവെട്ടി പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ. തൊടുപുഴ, കട്ടപ്പന നഗരസഭകൾ ഉൾപ്പെടെ 37 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം. 16 പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
7) എറണാകുളം ചിറ്റാട്ടുകര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ. ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, ആശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ.
8) തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളില്ല. തിരുവില്വാമല, മേലൂർ, കടപ്പുറം, കാട്ടൂർ, നടത്തറ, കടങ്ങോട്, നെന്മണിക്കര, കയ്‌പ്പമംഗലം, എളവള്ളി, പെരിഞ്ഞനം, ചാഴൂർ, എരുമപ്പെട്ടി, വെള്ളാങ്കല്ലൂർ, ചേലക്കര, കോടശ്ശേരി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.
9) പാലക്കാട് ജില്ലയിലെ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, തിരുമിറ്റക്കോട്, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, വെള്ളിനേഴി, മരുതറോഡ്, പട്ടാമ്പി നഗരസഭ, തച്ചനാട്ടുകര, അയിലൂർ, പൊൽപ്പുള്ളി, 1മാത്തൂർ, പരുതൂർ, കണ്ണമ്പ്ര, തരൂർ, കുമരംപുത്തൂർ, മുതുതല, പുതുനഗരം, കിഴക്കഞ്ചേരി,എലവഞ്ചേരി, മലമ്പുഴ, കൊപ്പം,പെരുവെമ്പ്, കൊടുവായൂർ, 2വടക്കഞ്ചേരി, ആലത്തൂർ, പെരുമാട്ടി, മേലാർക്കോട്, തൃത്താല, കരിമ്പുഴ, കരിമ്പ, കൊഴിഞ്ഞാമ്പാറ, വണ്ടാഴി, പറളി, പുതുപ്പരിയാരം,തെങ്കര, ചിറ്റൂർ- തത്തമംഗലം നഗരസഭ, കാവശ്ശേരി, പുതൂർ, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.
എരിമയൂർ, ചെർപ്പുളശ്ശേരി നഗരസഭ, കോട്ടോപ്പാടം, അഗളി, ലെക്കിടി പേരൂർ, കുലുക്കല്ലൂർ, മങ്കര, നല്ലേപ്പിള്ളി, പട്ടിത്തറ, മണ്ണൂർ, കോട്ടായി, കുഴൽമന്ദം, പുതുക്കോട്, മുതലമട, തിരുവേഗപ്പുര, വിളയൂർ, തേങ്കുറിശ്ശി, അലനല്ലൂർ, അകത്തേത്തറ, കൊല്ലങ്കോട്, ഷൊർണൂർ നഗരസഭ, കേരളശ്ശേരി, പൂക്കോട്ടുകാവ്, അമ്പലപ്പാറ, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, മുണ്ടൂർ, കടമ്പഴിപ്പുറം, വടവന്നൂർ, ചളവറ, കൊടുമ്പ്, അനങ്ങനടി, പല്ലശ്ശന, എരുത്തേമ്പതി, കണ്ണാടി, ഓങ്ങല്ലൂർ, കുത്തന്നൂർ, വടകരപ്പതി, തച്ചമ്പാറ, കോങ്ങാട്, എലപ്പുള്ളി, തൃക്കടീരി, ആനക്കര, കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ഷൊളയൂർ, ചാലിശ്ശേരി, പാലക്കാട് നഗരസഭ, നെല്ലായ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ഭാഗിക ലോക്ഡൗൺ. കപ്പൂർ, പുതുശ്ശേരി പഞ്ചായത്തുകളിൽ പ്രവർത്തനങ്ങൾ സാധാരണനിലയിലായിരിക്കും.
10) മലപ്പുറം തിരുനാവായ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ. 20 പഞ്ചായത്തുകളിൽ ലോക്ഡൗൺ.
11) കോഴിക്കോട് പെരുവയൽ, കാരശ്ശേരി പഞ്ചായത്തുകളിൽ ലോക്ഡൗൺ. 38 പഞ്ചായത്തുകളും 7 നഗരസഭകളിലും കോഴിക്കോട് കോർപറേഷനിലും ഭാഗിക ലോക്ഡൗൺ. 29 പഞ്ചായത്തുകളിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
12) വയനാട് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇല്ല. വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ. പൂതാടി പഞ്ചായത്തിൽ സാധാരണ പ്രവർത്തനം അനുവദിക്കും.
13) കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഇല്ല. കണ്ണൂർ കോർപറേഷനിൽ സാധാരണ പ്രവർത്തനം അനുവദിക്കും. ഇരിട്ടി, മട്ടന്നൂർ, പയ്യന്നൂർ, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളിൽ ഭാഗിക ലോക്ഡൗൺ.
14) കാസർകോട് ചെമ്മനാട്, ചെറുവത്തൂർ, മധൂർ, മുളിയാർ, പൈവളിഗെ, വോർക്കാടി എന്നിവിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ. 5 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ പരിധിയിലും ലോക്ഡൗൺ,
മറുനാടന് മലയാളി ബ്യൂറോ