- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്കരിച്ചാൽ അതിലെന്താണ് തെറ്റ്? കുട്ടികളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പിന്തുണ നൽകിയപ്പോൾ കേരള വർമ കോളേജിലെ ടീച്ചറിന് നേരിടേണ്ടി വന്നത് മതവെറിയന്മാരുടെ കടുത്ത ഭീഷണി; സ്വന്തം ചിത്രം ദുരുപയോഗം ചെയ്ത് പരിഹസിച്ചപ്പോഴും സംഘപരിവാറിന്റെ ദാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാത്ത ദീപാ നിശാന്ത് എന്ന അദ്ധ്യാപിക
തിരുവനന്തപുരം: തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലും തീരുമാനത്തിലും തെല്ലും പതറാതെ ഉറച്ച് നിൽക്കുകയാണ് ദീപാ നിശാന്ത് എന്ന വനിതാ രത്‌നം. സംഘപരിവാറിൽ നിന്ന് കടുത്ത ഭീഷണിയും വെല്ലുവിളിയും നേരിടുമ്പോഴും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച ഈ കോളേജ് അദ്ധ്യാപികയ്ക്ക് നേരിടേണ്ടി വരുന്നത് സോഷ്യൽ മീഡിയയിലൂടെ ശക്തമായ ഹേറ്റ് കാമ്പെയിൻ. കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്‌കരിച്ചപ്പോൾ അതിനെ പിന്തുണച്ചതിനാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വ്യാപക ഹെയിറ്റ് കാമ്പയിനുമായി സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ബാനറിലാക്കി ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി താനും കണ്ടിരുന്നെന്നും ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ലെന്നും ദീപ ടീച്
തിരുവനന്തപുരം: തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലും തീരുമാനത്തിലും തെല്ലും പതറാതെ ഉറച്ച് നിൽക്കുകയാണ് ദീപാ നിശാന്ത് എന്ന വനിതാ രത്‌നം. സംഘപരിവാറിൽ നിന്ന് കടുത്ത ഭീഷണിയും വെല്ലുവിളിയും നേരിടുമ്പോഴും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച ഈ കോളേജ് അദ്ധ്യാപികയ്ക്ക് നേരിടേണ്ടി വരുന്നത് സോഷ്യൽ മീഡിയയിലൂടെ ശക്തമായ ഹേറ്റ് കാമ്പെയിൻ.
കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്‌കരിച്ചപ്പോൾ അതിനെ പിന്തുണച്ചതിനാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വ്യാപക ഹെയിറ്റ് കാമ്പയിനുമായി സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ബാനറിലാക്കി ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി താനും കണ്ടിരുന്നെന്നും ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ലെന്നും ദീപ ടീച്ചർ വ്യക്തമാക്കി. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.
വെറിളി പൂണ്ട ഇവർ ടീച്ചറുടെമുഖം വെട്ടിയെടുത്ത് മറ്റൊരുചിത്രത്തിൽ ഒട്ടിച്ചു. ഇത് തങ്ങളുടെ ആവിഷ്‌കാരസ്വാന്ത്ര്യമാണെന്നും തങ്ങൾ വിശ്വസിക്കുന്ന ദേവി ഇതാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ ചിത്രം പ്രചരിപ്പിച്ചിരുന്നത്. ദീപ ടീച്ചറുടെ സ്വന്തം വിദ്യാർത്ഥികൾ തന്നെ ഈ കാമ്പയിനിൽ ഉൾപ്പെടുന്നു എന്നതാണ് ടീച്ചറെ ഏറെ വേദനിപ്പിച്ചത്.
അതേസമയം തന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ടെന്നും തന്റെ ഫോട്ടോ ഉപയോഗിച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആർഷഭാരതീയരുടെ ഈ ആഹ്വാനമെന്നം പല വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും ദീപാ നിശാന്ത് പറയുന്നു. വിഷം വമിപ്പിക്കുന്ന ഇത്തരം കീടങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും ഒരു ജനാധിപത്യ രാജ്യത്തിൽ വ്യക്തിക്ക് ഉപയോഗിക്കാവുന്ന എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും തുടർന്നും ഉപയോഗിക്കുമെന്നും ദീപാ നിശാന്ത് വ്യക്തമാക്കി. എന്നാൽ തെരുവിൽ സരസ്വതിയുടെ നഗ്‌നരൂപം വരച്ചുവരച്ചത് ഹിന്ദുക്കളെ കളിയാക്കാനാണെന്നും അത് ചോദ്യം ചെയ്യുമ്പോൾ ഹിന്ദുക്കളെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് ദീപ ടീച്ചർ എന്നുമായിരുന്നു സംഘപരിവാർ ആരോപണം.
വിവാദം ചൂടുപിടിച്ചതോടെ ഈ വിഷയത്തിൽ ദീപാനിശാന്തിന് പിന്തുണയുമായി വി.ടി ബൽറാം എംഎൽഎയും രംഗത്തെത്തി. എസ്.എഫ്.ഐയുടെ നടപടികളുമായി നേരിട്ട് ബന്ധമില്ലാത്ത ദീപാ നിശാന്തിനെതിരായ സംഘികളുടെ സൈബർ ആക്രമണം ആശ്ചര്യപ്പെടുത്തുന്നതാണെന്നും സംഘികൾ മുന്നോട്ടുവെക്കുന്ന ആർഷ ഭാരത സംസ്‌ക്കാരം അതിന്റെ ചുരുക്കപ്പേര് സൂചിപ്പിക്കുന്നത് പോലെ ആഭാസം എന്നാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സൈബർ ആക്രമണങ്ങൾ എന്നും വി.ടി ബൽറാം പറഞ്ഞു.
സൈബർ നിയമങ്ങളുപയോഗപ്പെടുത്തി പരാതി കൊടുക്കേണ്ട ഒരു കേസാണിതെന്നും അങ്ങനെ ചെയ്യാൻ ദീപാ നിശാന്ത് തയ്യാറാകുകയാണെങ്കിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നതായും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ബാനറിലാക്കി ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി താനും കണ്ടിരുന്നെന്നും ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ലെന്നും ദീപ ടീച്ചർ വ്യക്തമാക്കി.
മേൽപരാമർശിക്കപ്പെട്ട ചിത്രം ഹിന്ദുദേവത സരസ്വതിയുടേതാണെന്നും അതുകൊണ്ട് ആ ചിത്രം 'ചിലതരം ഹിന്ദുക്കളുടെ' ' ചില പ്രത്യേക വികാരങ്ങളെ' വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നവർക്ക് അത് പറയൻ അവകാശമുണ്ട്. അതേസമയം തങ്ങൾക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാൻ പാടില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്. എന്റെ അറിവിൽ എല്ലാ പൗരന്മാരും സഹജമായി ഭരണഘടന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തിൽ അന്തർലീനമായ ഒരു ബാദ്ധ്യതയാണതെന്നും ദീപ ടീച്ചർ പറഞ്ഞു.
ഞാൻ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്താണ്. ഇന്ത്യൻ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയിൽ ഈ രാജ്യത്ത് ജീവിക്കാൻ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല. ഭരണഘടന എനിക്ക് നൽകുന്ന അവകാശങ്ങളെ സംരക്ഷിക്കാൻ ഞാൻ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ട്- ദീപ ടീച്ചർ പറയുന്നു.
എന്റെ അറിവിൽ എല്ലാ പൗരന്മാരും സഹജമായി ഭരണഘടന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തിൽ അന്തർലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന് ധാർമ്മികമായെങ്കിലും അവർ അർഹരല്ല. അങ്ങനെയുള്ളവർ അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയിൽ ഉടനടി പാക്കിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്. അടുത്തകാലം വരെ ഹിന്ദുരാജ്യമായിരുന്ന നേപ്പാളിലേക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഭീകരവാദികൾക്ക് കുറച്ചുകൂടി പറ്റിയ സ്ഥലം പാക്കിസ്ഥാനാണ്. അവിടെയാവുമ്പോൾ നിങ്ങള് മച്ചാനും മച്ചാനും കൂടി എന്താച്ചാൽ ആയിക്കോളും. ബാക്കിയുള്ളവർക്ക് ചിലപ്പോൾ ഇവിടെ സമാധാനമായി ജീവിക്കാനും പറ്റിയേക്കുമെന്നും ദീപാ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.
എന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ട്. ചിത്രത്തിലെ രൂപത്തിനുപകരം (അത് സരസ്വതിയാണെന്നാണ് അവർ പറയുന്നത്!) അതേ കോളേജിലെ ടീച്ചറായ എന്റെ തുണിയില്ലാത്ത ചിത്രം വച്ചുകൂടേ എന്ന്. അങ്ങനെ ചുമ്മാ പറയുകയല്ല.
എന്റെ ഒരു ഫോട്ടോ (ഫുൾ തുണിയൊക്കെയുണ്ട്, മറ്റത് കിട്ടാഞ്ഞിട്ടാവും!) എടുത്ത് അതുവച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആർഷഭാരതീയരുടെ ആഹ്വാനം.സംഭവം പല വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. (അപ്പോൾപ്പിന്നെ സരസ്വതിയോ എന്ന് ചോദിക്കില്ലെന്ന് കരുതുന്നു. അത്രയെങ്കിലും ബുദ്ധി കാണുമെന്നും. എന്റെ പ്രതീക്ഷ അവിടെയും തെറ്റിക്കരുത്!). ദീപ ടീച്ചർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'ഹൈന്ദവതീവ്രവാദികളേ...........,
ചരിത്രത്തിന് എങ്ങനെ തലകുത്തിനിന്നാലും നിങ്ങളുടെ വിഷയമാവാൻ കഴിയില്ലെന്നറിയാം.അക്കാദമികമായി നോക്കിയാൽ എന്റെയും വിഷയം അതല്ല. പക്ഷേ സാമാന്യബോധമുള്ള (ആ വ്യവസ്ഥയിലും നിർഭാഗ്യവശാൽ നിങ്ങൾ വരില്ല!) ആരെയുമെന്ന പോലെ ചരിത്രമെന്നത് എന്നെയും ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്. നിങ്ങളെപ്പോലെ ചരിത്രത്തിൽ നിന്ന് വിടുതൽ നേടി സംസ്‌കാരശൂന്യതയുടെ വിഷനീലവെളിച്ചത്തിൽ ആറാടിനിൽക്കാനുള്ള ഭാഗ്യം സിദ്ധിച്ചവളല്ല ഞാനെന്നർത്ഥം! ശകലം ചരിത്രം ഇവിടെ കണ്ടേക്കും! വിറളി പിടിക്കരുത്!
ചീ മൗീോമശേര മഹ േലേഃ േമ്മശഹമയഹല.ചീ മൗീോമശേര മഹ േലേഃ േമ്മശഹമയഹല.
ഞാൻ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്താണ്. ഇന്ത്യൻ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയിൽ ഈ രാജ്യത്ത് ജീവിക്കാൻ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല തന്നെ. ഭരണഘടന എനിക്ക് നൽകുന്ന അവകാശങ്ങളെ സംരക്ഷിക്കാൻ ഞാൻ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ടുതാനും.
കഴിഞ്ഞ ദിവസം ഞാൻ പഠിപ്പിക്കുന്ന ശ്രീ കേരളവർമ്മ കോളേജിൽ ഒരു വിദ്യാർത്ഥിസംഘടന, ചിത്രകാരൻ എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ഒരു ബാനറിലാക്കി അവരുടെ സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി ഞാനും കണ്ടിരുന്നു. ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ല.
എനിക്കും തോന്നിയില്ല. ഇനി അതിലെ അതിലെ നഗ്നതയുടെ രേഖാരൂപമാണ് വിഷയമെങ്കിൽ, നിങ്ങളീ മലയാളം സംസ്‌കൃതം ക്ലാസിലൊന്നും കേറിയിട്ടില്ല അല്ലേ? ശാകുന്തളമൊക്കെ ക്ലാസ്സിൽ എങ്ങനെ തല്ലിപ്പൊളിക്കുമെന്നാ?മണിപ്രവാളകൃതികളൊക്കെ സിലബസ്സിൽ ഇപ്പോഴുമുണ്ടല്ലോ അല്ലേ? അതൊക്കെ വിഷയം വേറെ..... തൽക്കാലം അതു വിടാം....
മേൽപരാമർശിക്കപ്പെട്ട ചിത്രം ഹിന്ദുദേവത സരസ്വതിയുടേതാണെന്നും (ഹുസൈന്റെ ചിത്രത്തിന്റെ പേര് എന്റെ അറിവിൽ 'സരസ്വതി ' എന്ന് മാത്രമാണ് ! 'ഗോഡസ് സരസ്വതി ' എന്നല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക!) അതുകൊണ്ട് ആ ചിത്രം 'ചിലതരം ഹിന്ദുക്കളുടെ' ' ചില പ്രത്യേക വികാരങ്ങളെ' വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നപക്ഷം അത് പറയാൻ (തീർച്ചയായും ഭരണഘടനാപരമായിത്തന്നെ!) അങ്ങനെ തോന്നുന്നവർക്ക് അവകാശമുണ്ട്. അത്രയും ശരി.
തേ സമയം തങ്ങൾക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാൻ പാടില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്. എന്റെ അറിവിൽ എല്ലാ പൗരന്മാരും സഹജമായി ഭരണഘടന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തിൽ അന്തർലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന് ധാർമ്മികമായെങ്കിലും അവർ അർഹരല്ല. അങ്ങനെയുള്ളവർ അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയിൽ (ആ യുക്തിയിൽ എനിക്ക് വിശ്വാസമുണ്ടെന്നല്ല !) ഉടനടി പാക്കിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്. അടുത്തകാലം വരെ ഹിന്ദുരാജ്യമായിരുന്ന നേപ്പാളിലേക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഭീകരവാദികൾക്ക് കുറച്ചുകൂടി പറ്റിയ സ്ഥലം പാക്കിസ്ഥാനാണ്. അവിടെയാവുമ്പോൾ നിങ്ങള് മച്ചാനും മച്ചാനും കൂടി എന്താച്ചാൽ ആയിക്കോളും. ബാക്കിയുള്ളവർക്ക് ചിലപ്പോൾ ഇവിടെ സമാധാനമായി ജീവിക്കാനും പറ്റിയേക്കും.
ഇനി തങ്ങൾക്കിഷ്ടമല്ല, അതുകൊണ്ട് ഒരു കലാസൃഷ്ടിയുടെ കോപ്പി ഒരു കോളേജിൽ വക്കാൻ പാടില്ല എന്ന് പറയുന്നതിനുമപ്പുറം ബലം പ്രയോഗിച്ച് ആയുധങ്ങളുപയോഗിച്ച് സംഘടിതമായി വേറൊരു ഇന്ത്യൻ പൗരന്റെ ഭരണഘടനാവകാശങ്ങൾക്കുമേൽ കടന്നുകയറുകയുമാണെന്ന് കരുതുക. അപ്പോൾ ഭരണഘടനാവിരുദ്ധതയിലും നിൽക്കില്ല പ്രശ്നം. അതിന്റെ പേരാണ് ഭീകരവാദം. അതിന് പാക്കിസ്ഥാനിൽ പോയാൽ മതിയാവില്ല. സ്റ്റേറ്റ് നിയമപരമായി നീങ്ങുന്നപക്ഷം നിലവിലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ അനുസരിച്ച് വിചാരണ നേരിടേണ്ടിവരും.
ഇതിലെനിക്കെന്ത് കാര്യം എന്ന് ചോദിച്ചാൽ, ശരിയാണ്. ഏതൊരു ഇന്ത്യൻ പൗരനുമുള്ള ബാദ്ധ്യതയിലപ്പുറമൊന്നും ഭരണഘടനാപരമായ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ എനിക്കുമില്ല കാര്യം. പക്ഷേ, അത്തരം വിശാലാർത്ഥത്തിലല്ലാതെ എന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ട്. ചിത്രത്തിലെ രൂപത്തിനുപകരം (അത് സരസ്വതിയാണെന്നാണ് അവർ പറയുന്നത്!) അതേ കോളേജിലെ ടീച്ചറായ എന്റെ തുണിയില്ലാത്ത ചിത്രം വച്ചുകൂടേ എന്ന്. അങ്ങനെ ചുമ്മാ പറയുകയല്ല. എന്റെ ഒരു ഫോട്ടോ (ഫുൾ തുണിയൊക്കെയുണ്ട്, മറ്റത് കിട്ടാഞ്ഞിട്ടാവും!) എടുത്ത് അതുവച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആർഷഭാരതീയരുടെ ആഹ്വാനം.സംഭവം പല വകുപ്പുകൾ പ്രകാരം കുറ്റകരമാണ്.
(അപ്പോൾപ്പിന്നെ സരസ്വതിയോ എന്ന് ചോദിക്കില്ലെന്ന് കരുതുന്നു. അത്രയെങ്കിലും ബുദ്ധി കാണുമെന്നും. എന്റെ പ്രതീക്ഷ അവിടെയും തെറ്റിക്കരുത്!). അതവിടെ നിൽക്കട്ടെ. സാമൂഹ്യവശത്തിനേക്കാൾ അതെന്റെ വ്യക്തിപരമായ പ്രശ്നമാണ് മുഖ്യമായും, അതിനുള്ള നടപടി ഒരു പൊതുസ്ഥലത്തല്ല ചർച്ച ചെയ്യേണ്ടത്. അത് ചർച്ച ചെയ്യുന്നിടത്ത് വെച്ച് നമ്മളിനിയും കാണേണ്ടി വരുമെന്ന് ഞാനുറപ്പു തരുന്നു!ധ ഇത് സത്യം! സത്യം! സത്യം!പ
ബാക്കിയുള്ളത് അതിന്റെ പൊതുപ്രസക്തിയാണ്. അവിടെയും നിയമയുക്തി തൽക്കാലം നമുക്ക് വിടാം. അതിന് പ്രസക്തിയില്ലാത്തതുകൊണ്ടല്ല. അതിന്റെ ആവശ്യം പോലും ഇല്ലാത്തതുകൊണ്ടാണ്. സാംസ്‌കാരികമായ കീഴ്‌വഴക്കങ്ങളും മര്യാദകളുമാണ് പൊതുവെ അപരന്റെ ജീവിതത്തിന്മേലുള്ള നമ്മുടെയൊക്കെ അധികാരത്തെ നിത്യജീവിതത്തിൽ നിയന്ത്രിക്കുന്നത്. അവിടെ നിൽക്കാത്ത തർക്കങ്ങളെ മാത്രമേ നിയമമണ്ഡലത്തിലേക്കും അതിന്റെ സാമൂഹ്യഗണിതത്തിലേക്കും താരതമ്യേന യാന്ത്രികമായ അതിന്റെ നിർണ്ണയരീതികളിലേക്കും നീട്ടേണ്ടതുള്ളൂ.
സരസ്വതിയെ ഹൈന്ദവക്ഷേത്രങ്ങളിലും പൗരാണികസംസ്‌കാരങ്ങളിലും എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നതാണല്ലോ ഏറ്റവും എളുപ്പം. ഹിന്ദുതീവ്രവാദികൾ തങ്ങളുടെ തന്നെ പൗരാണികക്ഷേത്രങ്ങൾ പൊളിച്ചുകളയണമെന്ന് പറയില്ലെന്ന് ആശിക്കുന്നു. ഇതിനോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ നോക്കുക. അതിൽ ഏറ്റവും അവസാനം കൊടുത്തതാണ് എം എഫ് ഹുസൈന്റെ 'സരസ്വതി ' എന്ന ചിത്രം. (ഹുസൈൻ വരച്ചത് സരസ്വതീദേവിയെയാണെന്ന് ഞാൻ അംഗീകരിക്കുകയല്ല, അങ്ങനെ പറയാൻ ഹുസൈനിനു മാത്രമേ അവകാശമുള്ളൂ) അദ്ദേഹമാകട്ടെ ഹിന്ദു ഭീകരവാദികളുടെ നിരന്തരമായ ഭീഷണി മൂലം ഇന്ത്യ വിട്ടുപോകേണ്ടിവരികയും പിന്നീട് മരണപ്പെടുകയും ചെയ്തുതാനും. അപ്പോൾ ഇനി ആ ചിത്രത്തിന്റെ മേൽ വ്യാഖ്യാനങ്ങൾ മാത്രമേ നമുക്കു സാധിക്കൂ. അത്തരമൊരു വ്യാഖ്യാനം എന്ന നിലയിൽ ആ രൂപം സരസ്വതിയുടേതാണെന്ന് ഒരു വാദത്തിനുവേണ്ടിത്തന്നെ കരുതുക.
അങ്ങനെയെങ്കിൽ നമുക്ക് മറ്റ് സരസ്വതീരൂപങ്ങൾ കൂടി ഒന്ന് നോക്കാം. ഇതോടൊപ്പം ചില ചിത്രങ്ങൾ ചേർക്കുന്നു. വിശദാംശങ്ങൾ താഴെ:
ഒന്നാമത്തെയും രണ്ടാമത്തെയും ചിത്രങ്ങൾ കല്ലിൽ തീർത്ത ജ്ഞാനസരസ്വതീ ശില്പം സ്ഥലം ഗംഗൈകൊണ്ട ചോളപുരം, തമിഴ്‌നാട് .
മൂന്നാമത്തെ ചിത്രം പുരാതന ജൈനക്ഷേത്രത്തിൽ നിന്നുള്ള സരസ്വതീ ശില്പം. ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ.
നാലാമത്തെ ചിത്രം സരസ്വതീദേവിയുടെ ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച ശില്പം.
ഇനി അവസാനത്തെ ചിത്രം എം എഫ് ഹുസൈൻ വരച്ച സരസ്വതി.
സത്യം പറ!ഇതിൽ ഏത് കാണുമ്പോഴാണ് നിങ്ങൾക്ക്, നിങ്ങളുടെ തന്നെ കണ്ണുവച്ച്, കൂടുതൽ നഗ്നത തോന്നുന്നത്?
എന്നാപ്പിന്നെ പൊളിക്കൽ തുടങ്ങിക്കോട്ടെ ലേ.. ആദ്യം വന്നവർക്കാണല്ലോ ആദ്യം. ആ നിലക്ക് ഏറ്റവും പഴയതിൽ നിന്നുതന്നെ നമുക്ക് തുടങ്ങിയാലോ? വേണോ???
നിലവിലുള്ള ഒരു ചരിത്ര നിർമ്മിതിയും നശിപ്പിക്കരുത് എന്നു തന്നെയാണ് എന്റെ എളിയ അഭിപ്രായം. അതിപ്പോ ബാബറി മസ്ജിദായാലും ശരി വിഗ്രഹമായാലും ശരി. നശിപ്പിക്കാൻ പാടില്ല തന്നെ... നിങ്ങൾക്കീ പൊളിക്കലിലൊക്കെയാണല്ലോ ഹരം. അതുകൊണ്ട് ചോദിച്ചെന്നു മാത്രം!
എന്തോ ഒരു വശപ്പെശക് തോന്നുന്നില്ലേ? നിങ്ങൾ കണ്ടിട്ടുള്ള സരസ്വതീരൂപം, ഒരുമാതിരി മറാഠി സ്ത്രീകളെപ്പോലുള്ള രൂപമാണെന്നല്ലേ? ബ്ലൗസൊക്കെ ഇട്ട്, സാരിയൊക്കെ ഉടുത്ത്...!
പ്രിയപ്പെട്ട തീവ്രവാദികളേ, അത് രവിവർമ്മ വരച്ചതാണ്. അതേന്ന്! നമ്മടെ രാജാ രവിവർമ്മ തന്നെ!. അതിനുമുമ്പ് സരസ്വതിക്ക് എന്നല്ല, ഒട്ടുമിക്ക ദേവീദേവന്മാർക്കും വസ്ത്രമില്ല. എല്ലായ്പോഴും, ചില്ലറ അപവാദങ്ങൾ കാണുമായിക്കാം) സരസ്വതി നഗ്നസരസ്വതിയാണ്.പോട്ടെ, നമ്മുടെ ചോറ്റാനിക്കരയമ്മ ബ്ലൗസിന്റെ മേൽ പട്ടുസാരിയും പുതച്ചാണോ നിൽപ്പ്? എത്ര അമ്പലങ്ങളിൽ നിങ്ങൾ പാതിയോ മുഴുവനോ നഗ്നമല്ലാത്ത സരസ്വതീവിഗ്രഹങ്ങൾ കണ്ടിട്ടുണ്ട്?
ചുരുങ്ങിയത് അമ്പലത്തിലെങ്കിലും ഇടക്കൊക്കെ ഒന്ന് പോയി നോക്കണം. പറ്റുമെങ്കിൽ തമിഴ്‌നാട്ടിലെങ്കിലും. സാംസ്‌കാരികവൈജാത്യങ്ങളെപ്പറ്റി അല്ലറ ചില്ലറ ധാരണയൊക്കെ ഉണ്ടാവുന്നത് നല്ലതാണ്. ചുരുങ്ങിയത് കുറച്ചുകൂടി ഭേദപ്പെട്ട വിഡ്ഢിത്തം പറയാം.