- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ ചാനലുകളോട് മൽസരിക്കാൻ സാറ്റലൈറ്റായി കേരളവിഷൻ എത്തുന്നു; ചാനൽ ടെസ്റ്റ് റണ്ണിങ്ങ് ആരംഭിച്ചു; മാർച്ച് അവസാനത്തോടെ സ്വീകരണ മുറികളിലേക്ക്; വരുന്നത് എന്റർടൈന്മെന്റ് ചാനലായി
കൊച്ചി: കേരളത്തിലെ വലിയ കേബിൾ നെറ്റ്‌വർക്കായ കേരള വിഷൻ ഇനി സാറ്റലൈറ്റ് ചാനലായി നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു. ഇരുപതിലധികം സാറ്റലൈറ്റ് ചാനലുകൾ നിലവിലുള്ള മലയാളത്തിൽ കേരള വിഷൻ എത്തുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ ലോക്കൽ ബ്യൂറോ ഉള്ള ചാനലായിട്ടാണ്. ഈ വർഷം നവംബർ ഒന്നിന് ടെസ്റ്റ് ട്രാൻസ്മിഷൻ ആരംഭിച്ച ചാനൽ അടുത്ത വർഷം മാർച്ച് അവസാനത്തെ ചാനൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കേരള കമ്യൂണിക്കേറ്റേർസ് കേബിൾ ലിമിറ്റഡ് സിഇഒ ഷാജി മാത്യൂസ് പറയുന്നത്. എന്റർടെയിനിങ് ചാനലായിട്ടാണ് കേരള വിഷൻ ചാനൽ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയെന്നും അദ്ദേഹം പറയുന്നു. സീരിയുകൾ, റിയാലിറ്റി ഷോകൾ, സിനിമകൾ എന്നിവ ചാനലിന്റെ പ്രോഗ്രാമുകളായി ഉണ്ടാകും. അതേ സമയം മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമായിരിക്കും പ്രോഗ്രാമുകളെന്ന് കേരള കമ്യൂണിക്കേറ്റേർസ് കേബിൾ ലിമിറ്റഡ് സിഇഒ ഷാജി മാത്യൂസ് പറയുന്നു. കേരളത്തിലെ ലോക്കൽ വാർത്തകൾക്കായിരിക്കും ചാനൽ പ്രാമുഖ്യം നൽകുക. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള വാർത്തകളും പരിപാടികളും വാർത്
കൊച്ചി: കേരളത്തിലെ വലിയ കേബിൾ നെറ്റ്‌വർക്കായ കേരള വിഷൻ ഇനി സാറ്റലൈറ്റ് ചാനലായി നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു. ഇരുപതിലധികം സാറ്റലൈറ്റ് ചാനലുകൾ നിലവിലുള്ള മലയാളത്തിൽ കേരള വിഷൻ എത്തുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ ലോക്കൽ ബ്യൂറോ ഉള്ള ചാനലായിട്ടാണ്.
ഈ വർഷം നവംബർ ഒന്നിന് ടെസ്റ്റ് ട്രാൻസ്മിഷൻ ആരംഭിച്ച ചാനൽ അടുത്ത വർഷം മാർച്ച് അവസാനത്തെ ചാനൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കേരള കമ്യൂണിക്കേറ്റേർസ് കേബിൾ ലിമിറ്റഡ് സിഇഒ ഷാജി മാത്യൂസ് പറയുന്നത്. എന്റർടെയിനിങ് ചാനലായിട്ടാണ് കേരള വിഷൻ ചാനൽ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയെന്നും അദ്ദേഹം പറയുന്നു.
സീരിയുകൾ, റിയാലിറ്റി ഷോകൾ, സിനിമകൾ എന്നിവ ചാനലിന്റെ പ്രോഗ്രാമുകളായി ഉണ്ടാകും. അതേ സമയം മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമായിരിക്കും പ്രോഗ്രാമുകളെന്ന് കേരള കമ്യൂണിക്കേറ്റേർസ് കേബിൾ ലിമിറ്റഡ് സിഇഒ ഷാജി മാത്യൂസ് പറയുന്നു. കേരളത്തിലെ ലോക്കൽ വാർത്തകൾക്കായിരിക്കും ചാനൽ പ്രാമുഖ്യം നൽകുക. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള വാർത്തകളും പരിപാടികളും വാർത്തയിൽ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.