- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നമ്മുടെ നീതിന്യായ വ്യവസ്ഥകളും പാളിച്ചകളും - കേരളാ റൈറ്റേഴ്സ് ഫോറത്തിൽ പ്രഭാഷണവും ചർച്ചയും
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യ കാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂൺ 18-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് പതിവുപോലെ പ്രതിമാസ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽകുമാർ ആറന്മുള മോഡറേറ്ററായിരുന്നു. അന്നത്തെ പിതൃദിന അനുസ്മരണത്തിന്റെ സവിശേഷതയെ ആസ്പദമാക്കി മേരി കുരവക്കൽ രചിച്ച ഒരു കവിതാ പാരായണത്തോടെയായിരുന്നു സാഹിത്യ സാംസ്‌കാരിക സമ്മേളനത്തിന്റെ തുടക്കം. തുടർന്ന് 'നമ്മുടെ നീതിന്യായ വ്യവസ്ഥകളും അതിലെ പാളിച്ചകളും' എന്ന വിഷയത്തെ ആധാരമാക്കി എ.സി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും നീതിന്യായപാലകരുടെ വിജയാപജയങ്ങളെ ഹൃസ്വമായി വിവരിച്ചു കൊണ്ടായിരുന്നു പ്രഭാഷണം. അതോടൊപ്പം യു.എസിലെ നീതിന്യായ വ്യവസ്ഥകളെ സ്പർശിക്കാനും ചെറിയ താരതമ്യപഠനം നടത്താനും പ്രഭാഷകൻ മറന്നില്ല.
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യ കാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂൺ 18-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് പതിവുപോലെ പ്രതിമാസ സമ്മേളനം നടത്തി.
കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽകുമാർ ആറന്മുള മോഡറേറ്ററായിരുന്നു. അന്നത്തെ പിതൃദിന അനുസ്മരണത്തിന്റെ സവിശേഷതയെ ആസ്പദമാക്കി മേരി കുരവക്കൽ രചിച്ച ഒരു കവിതാ പാരായണത്തോടെയായിരുന്നു സാഹിത്യ സാംസ്‌കാരിക സമ്മേളനത്തിന്റെ തുടക്കം.
തുടർന്ന് 'നമ്മുടെ നീതിന്യായ വ്യവസ്ഥകളും അതിലെ പാളിച്ചകളും' എന്ന വിഷയത്തെ ആധാരമാക്കി എ.സി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും നീതിന്യായപാലകരുടെ വിജയാപജയങ്ങളെ ഹൃസ്വമായി വിവരിച്ചു കൊണ്ടായിരുന്നു പ്രഭാഷണം. അതോടൊപ്പം യു.എസിലെ നീതിന്യായ വ്യവസ്ഥകളെ സ്പർശിക്കാനും ചെറിയ താരതമ്യപഠനം നടത്താനും പ്രഭാഷകൻ മറന്നില്ല.
നിയമം ലംഘിക്കുന്നവനെ നിർഭയം പിടിക്കാൻ പൊലീസ് വേണം. അതു ലംഘിച്ചെന്നും ഇല്ലെന്നും പറയാനൊ തെളിയിക്കാനൊ വക്കീലന്മാർ വേണം. ശിക്ഷ കൊടുക്കാനൊ വെറുതെ വിടാനൊ കോടതി ജഡ്ജിമാർ വേണം. ലെജിസ്ലേച്ചർ നിയമനിർമ്മാണം നടത്തുന്നു. എക്സിക്യൂട്ടീവ് ബ്രാഞ്ച് നിയമം നടപ്പിലാക്കുന്നു. ജുഡീഷ്യറി നിയമലംഘകർക്ക് ശിക്ഷ നൽകുന്നു. ഈ മൂന്നു വിഭാഗങ്ങളേയും സമയബന്ധിതമായി പരിശോധിക്കാനും പൊതുജനസമക്ഷം അപഗ്രഥനം ചെയ്യാനും നിഷ്പക്ഷമായ ദൃശ്യമാധ്യമ പത്ര മീഡിയാകളും ജനാധിപത്യത്തിലെ മുഖ്യഘടകങ്ങളാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലൊ നിയമസംഹിതയിലെ പ്രമാണം. എന്നാലതു പാലിക്കപ്പെടുന്നുണ്ടോ. ഇതിലെല്ലാം എത്രയെത്ര പാളിച്ചകളാണ് നാം കാണുന്നത്. ജയിലിലുള്ളവരേക്കാൾ കൂടുതൽ കൊടും കുറ്റവാളികൾ നിർഭയം വെളിയിൽ മാന്യവ്യക്തികളായി വിഹരിക്കുന്നില്ലെ.
പണാധിപത്യവും രാഷ്ട്രീയ മത സ്വാധീനവും കൊണ്ട് എത്രയെത്ര ക്രിമിനലുകൾ രക്ഷപ്പെടുന്നു. കേസുകൾ തേച്ചുമാച്ചു കളയുന്നു. സ്വാധീനമുള്ളവർക്ക് ജയിലിൽ പോലും അധികാരികൾ സകല സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. നമ്മുടെ ജനപ്രതിനിധികളിൽ, നിയമസൃഷ്ടാക്കളിൽ, നിയമപാലകരിൽ നല്ലൊരു വിഭാഗം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ വോട്ടു നൽകി ജയിപ്പിച്ചു വിടുന്ന വോട്ടർമാരും ഈ നിയമങ്ങളുടെ പാളിച്ചകളിൽ ഒരു പരിധിവരെ കാരണക്കാരാണെന്ന് പ്രഭാഷകൻ ജോർജ് അടിവരയിട്ട് പറഞ്ഞു.
ഇതിനിടയിൽ മതതീവ്രവാദികളും സദാചാരഗുണ്ടകളും ആൾദൈവങ്ങളും എല്ലാ നിയമത്തിനും അതീതരായി നിയമവ്യവസ്ഥയെ തന്നെ തച്ചുടക്കുന്നു. നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കേണ്ടവർ തന്നെ അവരെ സംരക്ഷിക്കുന്നു. വേലിതന്നെ വിളവു തിന്നുന്ന ഒരവസ്ഥ. അതെല്ലാം മാറ്റി എടുക്കാനുള്ള ഒരു ഇച്ഛാശക്തിയും ആർജവവും എല്ലാ തലങ്ങളിൽ നിന്നുമുണ്ടാവണം.
അതിനായി റൈറ്റേഴ്സ് ഫോറം പോലുള്ള സാഹിത്യ സംഘടനകളും ശക്തമായി തന്നെ തൂലിക ചലിപ്പിക്കണം. അതുപോലെ അവരാൽ പറ്റുന്ന എന്തും ഈ ദുരവസ്ഥക്ക് പ്രതിവിധിയായി ചെയ്യണമെന്ന അപേക്ഷയൊടെയാണ് പ്രഭാഷണം ഉപസംഹരിച്ചത്.
ഈ വിഷയത്തെ പറ്റിയുള്ള തുടർ ചർച്ചയിൽ ഹ്യൂസ്റ്റനിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ ശശിധരൻ നായർ, വൽസൻ മഠത്തിപറമ്പിൽ, കുര്യൻ മ്യാലിൽ, മാത്യു വെള്ളാമറ്റം, ജോയി മാത്യു, ജോസഫ് മണ്ടപം, ജോൺ മാത്യു, ദേവരാജ് കാരാവള്ളി, പീറ്റർ പൗലോസ്, തോമസ് ചെറുകര, ബാബു കുരവക്കൽ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, പൊന്നുപിള്ള, ബോബി മാത്യു, പൊടിയമ്മ പിള്ള, റോയി തീയ്യാടിക്കൽ, ജോസഫ് ജേക്കബ്, ബാബു തെക്കേകര, ഷാജി പാംസ്, ജോസഫ് തച്ചാറ, മോട്ടി മാത്യു തുടങ്ങിയവർ സജീവമായി പങ്കെടുത്തു