ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന ശിശുദിനാഘോഷം 15ന് താല കിൽമന കമ്യൂണിറ്റി ഹാളിൽ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടുവരെയാണ് പരിപാടി. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഗാ കാർണിവലിൽ ആർട്‌സ്‌കോർണറുകളിൽ വിജയികൾക്കും ഓൾ അയർലന്റ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാന ചടങ്ങാണ് അന്നേദിവസം നടക്കുക.

ഉച്ചകഴിഞ്ഞ് രണ്ടിന് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യാകർഷണമാവും. കുട്ടികൾ പരമാവധി വെള്ള വസ്ത്രങ്ങളണിഞ്ഞ് പരേഡിന് എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.