ജൂൺ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർവലിന്റെ മുന്നോടിയായി ജൂൺ 2 ശനിയാഴ്ച റ്റെരിൽസ്‌ടൗൺ ഗ്രൗണ്ടിൽ നടക്കുന്ന കേരളഹൗസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുർത്തിയായി.

കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി കേരളഹൗസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കരുത്തുതെളിയിച്ച ലുക്കാൻ ക്രിക്കറ്റ് ക്ലബിനോടൊപ്പം ചാമ്പ്യന്മാരായ താല ടീം, ശക്തന്മാരായ സ്വോർട്‌സ് ടീം, ആന്ദ്രപ്രദേശിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായ എക്‌സ്പാൻഡബിൾ, യുവജനങ്ങൾക്ക് കരുത്തുപകരുന്ന ഗ്ലാഡിയേറ്റെയെസ്, മൂന്നുവർഷത്തെ ഇടവേളക്കുശേഷം താങ്കളുടെ കരുത്ത് തെളിക്കുവാൻ ഇറങ്ങുന്ന പടക്കുതിര, ആവേശത്തിന് ഒട്ടും പുറകിലലാത്ത ഫിങ്‌സ് 11, ലുക്കാൻകാരുടെ ആവേശമായ ലുക്കാൻ 11 എന്നിവരുടെ അതിശക്തമായ മത്സരം രാവിലെ 8.30നുതനെ ആരംഭിക്കുന്നതാണ്.

ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് എവർറോളിഗ് ട്രോഫിയും 251 യൂറോ കാഷ് പ്രൈസും രണ്ടാം കരസ്ഥമാക്കുന്ന ടീമിന് എവർറോളിഗ് ട്രോഫിയും 151 യൂറോ കാഷ് പ്രൈസും സമ്മാനമായി നൽന്നതാണ്.

അയർലണ്ടിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും കേരളഹൗസ് ജൂൺ 2 ശനിയാഴ്ച റ്റെരിൽസ്‌ടൗൺ ഗ്രൗണ്ടിലേക്ക് ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

മഹേഷ് പിറവം - 0894508509

മാത്യുസ് സെൽബ്രിജ് - 0877943621

ടോബി - 0877553140

പോൾ -0892343605

സനൂപ് -0899679640