ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ തെലങ്കാനയ്‌ക്കെതിരെ കേരളത്തിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളം ജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ കേരളത്തിനു വാക്കോവർ ലഭിച്ചിരുന്നു. ആൻഡമാൻ നിക്കോബാർ ടീം ടൂർണമെന്റിൽ നിന്നും പിന്മാറിയതോടെയാണ് കേരളത്തിനു വാക്കോവർ ലഭിച്ചത്. ഇതോടെ കേരളത്തിന് ആറു പോയിന്റായി.