- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം നാലാം ദിവസത്തിൽ; സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; യുമമോർച്ച പ്രതിഷേധം ലാത്തി ചാർജിൽ കലാശിച്ചു; സന്ദീപ് വാര്യർ അറസ്റ്റിൽ; സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു
തിരുവനന്തപുരം: മന്ത്രിമാരായ കെ.ടി.ജലീലും ഇ.പി.ജയരാജനും ഉൾപ്പെട്ട വിവാദങ്ങളുടെ പേരിൽ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധം തലസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലും നാലാം ദിവസവും തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ഗ്രാനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. െപാലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്ക്.
കണ്ണൂർ അരോളിയിൽ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ അറസ്റ്റിൽ. പാപ്പിനിശ്ശേരി ടൗണിൽ യുവമോർച്ചഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് നീക്കുന്നു.
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു. ആലപ്പുഴയിൽ എംഎസ്എഫ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു.
മറുനാടന് ഡെസ്ക്