- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി പ്രവേശനത്തിന്റെ പേരിലെ ആക്രസമരങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ; സാധാരണ സംഭവത്തെ അസാധാരണമാക്കി മാറ്റിയത് തന്ത്രിയുടെ പ്രവർത്തി; മുൻ കാലങ്ങളിലും അവിടെ സ്ത്രീകൾ പ്രവേശിച്ചിട്ടുണ്ട്; നേരത്തെ ഇല്ലാത്ത ഒരു ആചാരവും കെട്ടിയേൽപ്പിക്കേണ്ടതില്ലെന്നും എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: യുവതി പ്രവേശനത്തിന്റെ പേരിൽ അക്രമങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. പൊലീസും മറ്റ് സംവിധാനങ്ങളും നല്ല നിലയിലാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ബിജെപി യുടെ അക്രമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന നടപടി കോൺഗ്രസ് അവസാനിപ്പിക്കണം. ബിജെപിയും അക്രമസംഭവങ്ങളിൽ നിന്ന് പിന്മാറണം. കോടതിവിധി അനുസരിക്കണം. ബിജെപിയുടെ അക്രമസമരങ്ങളെ ജനങ്ങൾ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം നിലനിർത്തേണ്ടത് സർക്കാറിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകൾക്ക് അവിടെ പ്രവേശിക്കാം. രണ്ട് വനിതകൾ അത് ഉപയോഗിച്ചു. അവർ സാധാരണ ഭക്തരെ പോലെ ദർശനം നടത്തി തിരിച്ചുപോന്നു. സാധാരണ സംഭവത്തെ അസാധാരണമാക്കി മാറ്റിയത് തന്ത്രിയുടെ പ്രവർത്തിയാണ്. 1991 നു മുമ്പ് അവിടെ സ്ത്രീകൾ പ്രവേശിച്ചതാണ്. അന്നൊന്നും ആരും ശുദ്ധീകരണം നടത്തിയിട്ടില്ല. ഈയടുത്ത് ആർ.എസ്.എസുകാർ തന്നെ ആചാരലംഘനം നടത്തി. അപ്പാഴും ശുദ്ധീകരണമുണ്ടായില്ല. നേരത്തെ ഇല്ലാത്ത ഒരു ആചാരവും കെട്ടിയേൽപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്