- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനം രണ്ടാം കുടിയിറക്കൽ ഉണ്ടാവരുത് ആം ആദ്മി പാർട്ടി
ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ ഭാഗമായി 30 മീറ്റർ റോഡ് നിർമ്മാണത്തിന് ഒരിക്കൽ ഭൂമി വിട്ടുകൊടുത്ത് സ്വയം പുനരധിവാസം കണ്ടെത്തിയ ആളുകളെ അതേ ദേശീയപാതയുടെ തന്നെ വീതി 45 മീറ്റർ ആക്കുന്നതിന്റെ ഭാഗമായി വീണ്ടും കുടിയിറക്കുന്ന സമീപനം മനുഷ്യത്വപരമല്ലെന്ന് ആം ആദ്മി പാർട്ടി.
3 എ വിജ്ഞാപനം വന്ന് 21 ദിവസങ്ങൾ ഭൂവുടമകൾക്ക് പരാതി നൽകാൻ നിയമം അവസരം നൽകുന്നു. അതു പൂർത്തിയാകാൻ പോലും നിൽക്കാതെ പൊലീസ് സഹായത്തോടെയെത്തിയ നടപടി നീതിക്കും നിയമത്തിനും നിരക്കാത്തതാണ്.
വിഷയത്തിൽ ചർച്ചയാകാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയതിനു ശേഷം ചർച്ച പൂർണമാകുന്നതിന് മുമ്പ് തന്നെ ഇന്ന് വീണ്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ വടക്കേക്കര പൊലീസ് നടപടിയിലും ശക്തിയായി പ്രതിഷേധിക്കുന്നു. 30 മീറ്റർ വീതിയിൽ തന്നെ ആറുവരിപാത പണിയാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനു പകരം 45 മീറ്ററാക്കി മതിയാകൂ എന്ന് ചില നിക്ഷിപ്ത താൽപര്യക്കാരുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ