നിതാ മതിലിന്റെ പരാജയം മറയ്ക്കുവാൻ ഇരുട്ടിന്റെ മറവിൽ പിണറായി സർക്കാർ നടത്തിയ ആസൂത്രിത ഗൂഢനീക്കമാണ് ശബരിമലയിലെ ആചാര ലംഘനമെന്നും ഇതിന് ഒരു കാലത്തും ഹൈന്ദവ സമൂഹം മാപ്പു നൽകില്ലെന്നും ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ.

ഇടതുസർക്കാർ ശബരിമലയെ തകർക്കുവാൻ ഗൂഢാലോചന നടത്തി ആസൂത്രിതമായാണ് ആചാര ലംഘനം നടത്തിയത് എന്നത് ആചാര ലംഘനം നടത്തിയ യുവതിയുടെ സഹോദരന്റെ മൊഴി തന്നെ തെളിയിക്കുന്നു. കോടതിവിധി നടപ്പാക്കാൻ എന്ന മറവിൽ ശബരിമലയെയും ഹൈന്ദവക്ഷേത്രങ്ങളേയും ആചാരങ്ങളെയും തകർക്കാനുള്ള സർക്കാർ നീക്കത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകും , അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ ഇരുട്ടിന്റെ മറവിൽ ആസൂത്രിതമായി നടത്തിയ ആചാര ലംഘനത്തിനെതിരെ ശബരിമല കർമ്മ സമിതിയുടെയും ബിജെപി യുടെയും നേതൃത്വത്തിൽ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.താലൂക്ക് സംഘചാലക് സഹദേവൻ അദ്ധ്യക്ഷനായിരുന്നു.അയ്യപ്പ കർമ്മ സമിതി തലൂക്ക് ഭാരവാഹി കെ. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.

ബിജെപിസംസ്ഥാന സമിതി അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണൻ, അഡ്വ. രൺജീത് ശ്രീനിവാസ്, കർമ്മ സമിതി ഭാരവാഹികളായ ഉദയകുമാർ പ്രദീപ്, കെ.വി.ഉത്തമൻ , കെ.എച്ച്.രാജീവ്, ബിജെപി. മണ്ഡലം ഭാരവാഹികളായ ജി. മോഹനൻ, എൻ.ഡി.കൈലാസ്, ആർ.കണ്ണൻ കെ.പി.സുരേഷ് കുമാർ, പി. കണ്ണൻ, സജി.പി.ദാസ്, സാബു.വി സി, കൗൺസിലർ മാരായ ആർ.ഹരി, പാർവ്വതി സംഗീത് എന്നിവരും സംസാരിച്ചു