- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റ് പടിക്കൽ സംഘപരിവാറിന്റെ അഴിഞ്ഞാട്ടം; സ്ത്രീകളടക്കമുള്ള മാധ്യമ പ്രവർത്തകരെ തിരഞ്ഞുപിടിച്ചു അക്രമിച്ചു; സിപിഎം ഓഫീസുകൾക്കെതിരെ വ്യാപക ആക്രമണം; സമരം ബഹിഷ്ക്കരിച്ച് മാധ്യമങ്ങൾ; അണികൾ നടത്തുന്ന അക്രമത്തിന് തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം; ശബരിമല കർമ സമിതിയും ബിജെപി.യം ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകം ആക്രമണം.പലയിടത്തും ഹർത്താലനുകൂലികൾ ഗതാഗതം തടസ്സപ്പെടുത്തി. വാഹനങ്ങൾക്ക് നേരെ കല്ലേറ്. സെക്രട്ടേറിയറ്റ് പടിക്കൽ പ്രകടനവുമായി എത്തിയ സംഘപരിവാർ പ്രവർത്തകർ അക്രമ ദൃശ്യങ്ങൾ പകർത്താനെത്തിയ സ്ത്രീകളടക്കമുള്ള മാധ്യമ പ്രവർത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു.
കാമറ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചു വാങ്ങി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എഷ്യാനെറ്റ് ക്യമറാമാന് അക്രമണത്തിൽ പരിക്കേറ്റു. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നു. ബിജെപിയെയും അവരുടെ സമരവും ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവർത്തകർ വ്യക്തമാക്കി.
മനോരമയുടെയും ക്യാമറാമാനും ക്രൂരമായ മർദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. തുടർന്നാണ് അക്രമികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമപ്രവർത്തകർ പിന്മാറിയത്. ശബരിമല കർമസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും നൽകേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ഇതിൽ പലതും മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ച് നടന്നിട്ടുള്ളതായിരുന്നു.
ഇന്നലെയും ഇന്നുമായി കെ.എസ്.ആർ.ടി.സിയുടെ 79 ബസുകൾ കല്ലേറിൽ തകർന്നു. അക്രമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയിൽപമ്പ സർവീസ് മാത്രം നടത്തുന്നുണ്ട്.