- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രിയ സംസ്കാരം അന്തർദേശീയ സെമിനാർ തുടരുന്നു; സിനിമ, സാഹിത്യം, രാഷ്ട്രീയം, മാധ്യമം, ലൈംഗികത, സ്വപ്നം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരുടെ പ്രബന്ധാവതരണങ്ങളും ദിലീഷ് പോത്തനുമായുള്ള സംവാദവും ജനുവരി നാലിന്റെ മുഖ്യ ആകർഷണങ്ങൾ; ഹർത്താലിനെ തുടർന്ന് ഇന്ന് മാറ്റി വച്ച ചില പ്രബന്ധങ്ങളും നാളെ അവതരിപ്പിക്കും
കോട്ടയം: സംസ്കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിൽ നാളെ ദിലീഷ് പോത്തനടക്കമുള്ളവരുടെ സാന്നിധ്യം. ജനപ്രിയ സംസ്കാരം: പാഠം, വ്യവഹാരം,പ്രതിനിധാനം എന്ന വിഷയത്തിലൂന്നിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. നാലാം ദിവസമായ നാളെ രാവിലെ 9:30ന് ആരംഭിക്കുന്ന സെഷനിൽ പുസ്തകം എന്ന വിഷയത്തിൽ സാഹിത്യനിരൂപകനും, മാധ്യമപ്രവർത്തകനുമായ പി.കെ രാജശേഖരൻ സംസാരിക്കും.
10: 30ന് ലൈംഗികതയും മലയാള സിനിമയും എന്ന വിഷയത്തിൽ ദർശനാ എസ് മിനി (സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റി, യു.എസ്.എ) പ്രബന്ധം അവതരിപ്പിക്കും. 11: 30 ന് ആരംഭിക്കുന്ന സംഭാഷണം എന്ന സെഷനിൽ നടനും സംവിധായനുമായ ദിലീഷ് പോത്തനുമായി മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ മനീഷ് നാരായണൻ സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന സെഷനിൽ സിനിമാറ്റിക് രാഷ്്ട്രീയവും രാഷ്ട്രീയ സിനിമയും എന്ന വിഷയത്തിൽ ഇന്ത്യാ ടുഡെ മുൻ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ് സുന്ദർദാസ്, കെ.എം കൃഷ്ണൻ ( സ്കൂൾ ഓഫ് ലെറ്റേഴ്സ്, എം.ജി സർവകലാശാല) എന്നിവർ സംസാരിക്കും, 3ന് ആരംഭിക്കുന്ന സെഷനിൽ സ്വപ്നം എന്ന വിഷയത്തിൽ ബോബൻ ഇറാനിമോസ് ( സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് എം.ജി സർവകലാശാല) പ്രബന്ധം അവതരിപ്പിക്കും. ഹർത്താലിനെ തുടർന്ന് ഇന്ന് മാറ്റി വച്ചവ ഉൾപ്പടെയുള്ള പ്രബന്ധങ്ങൾ നാളെ അവതരിപ്പിക്കും എന്ന് സെമിനാർ മോഡറേറ്റർ ഷാജി ജേക്കബ് അറിയിച്ചു.