- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടി ലിബെറോ 2019 ജനുവരി ആറിന് ; ലിബെറോയിലുള്ളത് ഒരു സംവാദവും അഞ്ച് അവതരണങ്ങളും
കൊല്ലം : എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിബെറോ 2019 എന്ന പരിപാടി ജനുവരി ആറിന് രാവിലെ 9:30 മുതൽ 5:30 മണി വരെ കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടത്തും. ഒരു സംവാദവും അഞ്ച് അവതരണങ്ങൾ ഉൾപ്പെടുന്ന സെമിനാറുമാണ് ലിബെറോ'19-ൽ വിഭാവനം ചെയ്തിരിക്കുന്നത്. ഹോമിയോ ശാസ്ത്രീയമോ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഡോ. ഫെലിക്സ് ജെയിംസ് (ഡയറക്ടർ ഇന്ത്യൻ ഹോമിയോപതിക് റിസേർച്ച് സെന്റർ കേരള), കൃഷ്ണപ്രസാദ് ആർ. (ഐഎസ്എസ്ഇആർ, തിരുപ്പതി) എന്നിവർ പങ്കെടുക്കും.
സെമിനാർ പട്ടിക - വീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികൾ - കുരീപ്പുഴ വിൻസെന്റ്, യഹോവയുടെ പെണ്ണുങ്ങൾ - മനുജ മൈത്രി.പൊന്നാനിയിലെ പ്രശ്നം -ഡോ. രാഗേഷ് ആർ. മൾട്ടിറ്റിയൂഡും മാറ്റൊലിയും -കാവ്യ ജോസഫ്, സുവിശേഷവിശേഷം -രവിചന്ദ്രൻ സി.
പരിപാടിയിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (ഓപ്ഷണൽ). ഇപ്പോൾ തന്നെ എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക.
സ്പോട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെങ്കിലും ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നത് പങ്കെടുക്കുന്നവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക് സഹായകരമാണ്. അന്വേഷണങ്ങൾക്ക്: 9645671914, 9895854026. പരിപാടിയുടെ വിജയത്തിനായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
മറുനാടന് ഡെസ്ക്