- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽ കടന്നും മതിലിന് ഐക്യദാർഢ്യം; ലണ്ടനിൽ മനുഷ്യമതിലിന് ലേബർ പാർട്ടി പ്രവർത്തകരും; ഇന്ത്യ ഹൗസിന് മുന്നിൽ കടുത്ത തണുപ്പിനെ അവഗണിച്ച് എത്തിയത് നൂറിലേറെ പ്രവർത്തകർ
ലണ്ടൻ: ഇന്ന് വൈകുന്നേരം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർക്കാർ പിന്തുണയോടെ കേരളത്തിൽ നടത്തുന്ന വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലണ്ടനിൽ മനുഷ്യമതിൽ. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബർ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ സെൻട്രൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യമതിൽ ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച് നൂറിലേറെ പ്രവർത്തകർ ചങ്ങലയുടെ ഭാഗമായി.
ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടന സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ, ക്രാന്തി, ചേതന, അസോസിയേഷൻ ഓഫ് ഇന്ത്യൻ വുമൺ, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവർത്തകരും അണിചേർന്നു
സ്ത്രീ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതു വർഗസമരത്തിന്റെ ഭാഗമാണെന്നും വനിതാമതിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണു വനിതാമതിൽ. ആചാരങ്ങൾ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളത്.
ആരാധനയിൽ പുരുഷനൊപ്പം സ്ത്രീക്കും തുല്യത നൽകുന്ന വിധിയാണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്. സ്ത്രീകളെ നിർബന്ധിച്ച് മല കയറ്റുക എന്നത് സർക്കാറിന്റെ ലക്ഷ്യമല്ല. എന്നാൽ സുപ്രീംകോടതി വിധിനടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.