തിരുവനന്തപുരം: കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇടക്കാലത്ത് സംഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറിൽ ബുധനാഴ്‌ച്ച മൈനസ് രണ്ടായിരുന്നു താപനില. മൂന്നാറിൽ പലയിടത്തും മഞ്ഞുവീഴ്‌ച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുന്നാറിന് പിന്നാലെ വയനാട് ജില്ലയിൽ അതി ശൈത്യം പിടിമുറുക്കുന്നു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 13 ഡിഗ്രി സെൻഷ്യൽസ് ആണ് മാനന്തവാടിയിൽ കഴിഞ്ഞ ദിവസത്തെ താപനില. കൽപ്പറ്റയിലും ബത്തേരിയിലും 15 ഡിഗ്രി സെൻഷ്യൽസാണ് ഉള്ളത്. വ്യാഴാഴ്‌ച്ച രാവിലെ ആറ് മണിക്ക് കൊല്ലം ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 24 ഡിഗ്രീ സെൽഷ്യസ്