- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ശോഭ സുരേന്ദ്രൻ; കോടിയേരി ശബരിമലയിൽ ഇടപെടേണ്ട; കാപട്യത്തിന്റെ വക്താവായി സ്ത്രീകൾക്ക് രാത്രിയുടെ മറവിൽ ആചാരലംഘനത്തിന് ഒത്താശ ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി; പിണറായി വിജയൻ വലിയ പ്രത്യാഘാതം അനുഭവിക്കുമെന്നും ബിജെപി നേതാവ്
തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവർത്തിച്ച തന്ത്രി നടയടച്ചതിനെ വിമർശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ശോഭ സുരേന്ദ്രൻ. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി. ശബരിമലയിൽ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
കാപട്യത്തിന്റെ വക്താവായി സ്ത്രീകൾക്ക് രാത്രിയുടെ മറവിൽ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയുടെ കാര്യം തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാൻ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയൻ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Next Story