- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമകളെ തൊട്ടുണർത്തി സെന്റ് മേരീസ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ; സെന്റ് മേരീസ് ഹൈസ്കൂൾ ഉമിക്കുപ്പയിൽ ഗുരുവന്ദനവും സുഹൃത് സംഗമവും ആഘോഷമാക്കിയത് ഇങ്ങനെ
ഓർമകളെ തൊട്ടുണർത്തി 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ അവർ ഒത്തുചേർന്നു. സെന്റ് മേരീസ് ഹൈസ്കൂൾ ഉമിക്കുപ്പയിലെ 1990-എസ്എസ്എൽസി ബാച്ച് സംഘടിപ്പിച്ച 'സുഹൃത് സംഗമവും ഗുരുവനന്ദവും' വൻവിജയമായി. 1990 ലെ 146 വിദ്യാർത്ഥികളിൽ 122 വിദ്യാർത്ഥികളും അവരുടെ കുടുംബവും മുൻ അദ്ധ്യാപകരും അനദ്ധ്യാപകരും 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർപ്പോൾ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്.
28-12-2018 രാവിലെ പത്ത് മണിക്ക് പൂർവവിദ്യാർത്ഥിയായ ഫാ. റോയി ആറാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് മാണി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷാജി മഠത്തിക്കുന്നേൽ മുൻ ഹെഡ്മാറ്റർ ഒ ജെ ജോസഫ് എന്നിവർ ഭദ്രദീപം തെളിയിച്ചു. എല്ലാ മുൻ അദ്ധ്യാപക അനദ്ധ്യാപകർക്കും പൊന്നാട അണിയിക്കുകയും, മൊമന്റോ നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഒരുമണിക്ക് സ്നേഹവിരുന്നോട് കൂടി കലാപരിപാടികർ അവസാനിച്ചു എന്ന് സംഘാടക സമിതി അംഗങ്ങളായ സാബു മാത്യു, എബി മാത്യു, രാജേഷ് ഡൊമ്നിക് എന്നിവർ അറിയിച്ചു.