മലപ്പുറം: വളാഞ്ചേരിയിൽ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ ഏറ്റുമുട്ടി. ഇരു വിഭാഗവും ടൗണിൽ പ്രകടനം നടത്തുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രകടനമായെത്തിയ ബിജെപി പ്രവർത്തകർ കടകൾ അടപ്പിക്കാൻ തുടങ്ങിയിരുന്നു. ഇത് വ്യാപാരികളുമായുള്ള വാക്കേറ്റത്തിന് ഇടയാക്കി.

കൂടുതൽ ഹർത്താൽ അനുകൂലികൾ സ്ഥലത്തെത്തി കടകൾ നിർബന്ധിച്ച് അടച്ചതോടെ കച്ചവടക്കാരും സംഘടിക്കുകയായിരുന്നു. 11 മണിയോടെ ഹർത്താൽ അനുകൂലികൾക്കെതിരെ കടകൾ തുറക്കാൻ ആഹ്വാനം ചെയ്ത് നഗരത്തിൽ വ്യാപാരികൾ പ്രകടനം നടത്തി. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.