- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാർ കലാപം ചെറുക്കുക - മണ്ഡലം കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി പ്രതിഷധം
തിരുവനന്തപുരം : ശബരിമലയുടെ മറവിൽ കേരളമാകെ തുടരുന്ന സംഘ്പരിവാർ കലാപം ചെറുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കേന്ദ്രങ്ങളിൽ ജനുവരി 5ന് വെൽഫെയർ പാർട്ടി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആർ.എസ്.എസ് നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങൾ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുയാണ്.
മാധ്യമപ്രവർത്തകരെ വേട്ടയാടുകയും പൊതു മുതൽ വൻതോതിൽ നശിപ്പിക്കപ്പെടുകയും ചെയ്തു. കലാപങ്ങളെ അമർച്ച ചെയ്ത് ക്രമസമാധാനം പാലിക്കുന്നതിന് പകരം കലാപകാരികളെ അഴിഞ്ഞാടനനുവദിക്കുകയാണ് പൊലീസ്. സർക്കാർ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പു വരുത്തണം. അക്രമങ്ങൾക്ക നേതൃത്വം നൽകുകയും കലാപാഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി ആർഎസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുക, നാശ നഷ്ടങ്ങളുടെ ഇരകളാവർക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, കലാപാഹ്വാനം നടത്തിയ ബിജെപി , ആർ,എസ്.എസ് സംഘടനകളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുക, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കുക, മാധ്യമ പ്രവർത്തകർക്ക സുരക്ഷയൊരുക്കുക, ശബരിമലയെ നിർത്തിയുള്ള മുതലെടുപ്പിൽ നിന്ന് ജനാധിപത്യ പ്രസ്ഥാനങ്ങൾ വിട്ടു നിൽക്കുക, സംഘ്പരിവാറിനെതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിരോധ സദസ്സുകളും പ്രതിഷേധ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും പാർട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.