- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം കേരള പിറവി ദിനാഘോഷം
മനാമ: ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി എട്ടിന് വിപുലമായ പരിപാടികളോടെ ആഘോഷം നടത്തുമെന്ന് സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ആക്ടിങ് ജനറൽ സെക്രട്ടറി എ.കെ ബാലൻ എന്നിവർ അറിയിച്ചു. വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങൾ, കവിതാലാപനം, സംഘഗാനങ്ങൾ എന്നിവ കേരള പിറവി ദിനഘോഷത്തിനു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി എട്ടിന് വിപുലമായ പരിപാടികളോടെ ആഘോഷം നടത്തുമെന്ന് സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ആക്ടിങ് ജനറൽ സെക്രട്ടറി എ.കെ ബാലൻ എന്നിവർ അറിയിച്ചു. വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങൾ, കവിതാലാപനം, സംഘഗാനങ്ങൾ എന്നിവ കേരള പിറവി ദിനഘോഷത്തിനു കൊഴുപ്പേകും.
ആഘോഷ പരിപാടിയുടെ ഭാഗമായി മലയാളം പാഠശാല യിലെ കുട്ടികളും സമാജം അംഗങ്ങളും അവതരിപ്പിക്കുന്ന ദേശത്തുടികൾ (സംഘഗാനം), കാവ്യ നർത്തനം (സംഘനൃത്തം), കാവ്യ മാലിക (ദൃശ്യാവിഷ്‌ക്കാരം), ദീപ്ത കേരളം(സ്‌കിറ്റ്) എന്നിവ അരങ്ങേറും.
ബഹ്‌റൈൻ കേരളീയ സമാജം കേരള പിറവി ദിനാഘോഷം വിജയിപ്പികുവാൻ എല്ലാവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ് ബാബു 39411610 , മലയാളം പാഠശാല പ്രിൻസിപ്പൽ ബിജു എം സതീഷ് 36045442, നന്ദകുമാർ 39285406 എന്നിവരെ വിളിക്കാവുന്നതാണ്.

