- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസിൽ കേരളപ്പിറവി ആഘോഷിച്ചു
ഡാലസ്: കേരളത്തിന്റെ 61 ജന്മദിനം അഞ്ചിന് ഡാലസിൽ ആഘോഷിച്ചു. കേരള ലിറ്റററി സൊസൈറ്റി ഡാലസ് മലയാളികൾക്കായി ഒരുക്കിയ പൊതുവേദിയിൽ സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ (14133 ഡെന്നിസ് ലൈൻ, ഫാർമേഴ്‌സ് ബ്രാഞ്ച് - 75234) ചെണ്ടമേളത്തോടൊപ്പം ആഘോഷങ്ങളുടെ തിരശീല ഉയർന്നു. നവംബർ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് ലിറ്റററി സൊസൈറ്റി പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാംസ്‌കാരികതയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഡോ. എം. വി. പിള്ള ഭദ്രദീപം കൊളുത്തി. ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഹർഷാ ഹരിദാസ്, ഉമ ഹരിദാസ് എന്നിവർ ദേശീയഗാനം ആലപിച്ചു. കെഎൽഎസ് സെക്രട്ടറി സി. വി. ജോർജ് ഏവരെയും സ്വാഗതം ചെയ്തു. കേരളത്തിന്റെ പിറവിയും വളർച്ചയും തളർച്ചയും വിശകലനം ചെയ്ത് മുഖ്യ പ്രഭാഷണം ഡോ. എം. വി. പിള്ള നിർവഹിച്ചു. തുടർന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, രാജു ചാമത്തിൽ, അജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളി മങ്ക പ്രഖ്യാപനം
ഡാലസ്: കേരളത്തിന്റെ 61 ജന്മദിനം അഞ്ചിന് ഡാലസിൽ ആഘോഷിച്ചു. കേരള ലിറ്റററി സൊസൈറ്റി ഡാലസ് മലയാളികൾക്കായി ഒരുക്കിയ പൊതുവേദിയിൽ സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ (14133 ഡെന്നിസ് ലൈൻ, ഫാർമേഴ്‌സ് ബ്രാഞ്ച് - 75234) ചെണ്ടമേളത്തോടൊപ്പം ആഘോഷങ്ങളുടെ തിരശീല ഉയർന്നു. നവംബർ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് ലിറ്റററി സൊസൈറ്റി പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാംസ്‌കാരികതയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഡോ. എം. വി. പിള്ള ഭദ്രദീപം കൊളുത്തി. ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഹർഷാ ഹരിദാസ്, ഉമ ഹരിദാസ് എന്നിവർ ദേശീയഗാനം ആലപിച്ചു. കെഎൽഎസ് സെക്രട്ടറി സി. വി. ജോർജ് ഏവരെയും സ്വാഗതം ചെയ്തു. കേരളത്തിന്റെ പിറവിയും വളർച്ചയും തളർച്ചയും വിശകലനം ചെയ്ത് മുഖ്യ പ്രഭാഷണം ഡോ. എം. വി. പിള്ള നിർവഹിച്ചു. തുടർന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, രാജു ചാമത്തിൽ, അജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളി മങ്ക പ്രഖ്യാപനം ഡോ. എം. വി. പിള്ള നിർവഹിച്ചു. 2017 മലയാളി മങ്കയായി ഡോ. റീമാ എബി തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് കേരളത്തിന്റെ തനതായ കലാരൂപങ്ങളിലൂടെയുള്ള കലാവിരുന്ന്, സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ശ്രീരാഗ മ്യൂസിക്കിന്റെ സംഗീത സന്ധ്യ, കവിതാലാപനവും തിരുവാതിരയും , മാർഗംകളി, സോളോ, ഇൻസ്ട്രമെന്റൽ മ്യൂസിക് എന്നിങ്ങനെയുള്ള കലാപരിപാടികൾ കേരള സ്മരണയിൽ കാണികളെ പുളകിതരാക്കി. ഐറിൻ കല്ലൂർ എംസിയായിരുന്നു. കെഎൽഎസ് വൈസ് പ്രസിഡന്റ് സിജു വി. ജോർജിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് തിരശീല വീണും തുടർന്ന്, വിഭവസമൃദ്ധമായ ഡിന്നർ. കേരള ലിറ്റററി സൊസൈറ്റി ഡാലസിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുന്ന ഈ വർഷം സംഘടനയുടെ രജത ജൂബിലി വർഷമെന്ന പ്രത്യേകതയും ഈ ആഘോഷങ്ങൾക്കുണ്ടായിരുന്നു.