തിരുവനന്തപുരം (ജനുവരി 19): കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയർമാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി.വി.അബ്ദുൾ വഹാബ് എംപി.യെ വീണ്ടും തെരഞ്ഞെടുത്തു. തലസ്ഥാനത്തു നടന്ന സംഘടനയുടെ ജനറൽബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് മുൻ ചെയർമാൻ ജി.രാജമോഹൻ വർക്കിങ് ചെയർമാനും, കർണ്ണാടക മുൻ ചീഫ് സെക്രട്ടറിയും ടൂറിസം മന്ത്രിയുമായിരുന്ന ജെ.അലക്‌സാണ്ടർ ഐ.എ.എസ്.

(റിട്ട.) പ്രസിഡന്റുമാണ്. എൻ.ആർ.ഹരികുമാർ (സെക്രട്ടറി ജനറൽ), ലാലുജോസഫ് (അന്താരാഷ്ട്ര സെക്രട്ടറി), എസ്.ആർ.ശക്തിധരൻ (ട്രഷറർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.

എം വിശ്രേയംസ്‌കുമാർ, സരോഷ് പി. എബ്രഹാം, ഡോ.ബിജു രമേശ് (വൈസ് ചെയർമാന്മാൻ), ആർ.എസ്.ശശികുമാർ, അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ, സുധീഷ് ബാബു ഡി.എസ്. (വൈസ് പ്രസിഡന്റുമാർ), സാന്റിമാത്യു (സെക്രട്ടറി) എന്നിവരുൾപ്പെടുന്ന 16 അംഗ കോർ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.