ഒന്റാരിയോ: ലണ്ടൻ ഒന്റാറിയോ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതു വർഷ ദിനാഘോഷ പരിപാടികൾ ഡിസംബർ 31 ഞായറാഴ്ച വൈകിട്ട് നടത്തപ്പെടുന്നു.ഞായറാഴ്ച രാത്രി 8 മണിമുതൽ പുലർച്ചെ 1 മണി വരെ യുള്ള ആഘോഷ പരിപാടികളിൽ,വിഭവ സമൃദ്ധമായ കേരള ഫുഡ്ഡും,ബീവറേജസും ഉണ്ടായിരിക്കുന്നതാണ്.

ലണ്ടൻ 530 ക്ലാർക്ക് റോഡിൽ ഉള്ള 'ജോണിസ് റസ്റ്റോറന്റ് ആൻഡ് ബാങ്കറ്റ് ഹാളിൽ' നടത്തപ്പെടുന്ന ആഘോഷ പരിപാടിയിൽ നൃത്ത നൃത്യങ്ങൾ,ബോളിവുഡ് ഡാൻസ്,ബോളിവുഡ് ഗാനങ്ങൾ,ഇൻട്രുമെന്റൽ മ്യൂസിക്,ഡി ജെ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫാമിലി ടികെറ്റ് $ 50 ,സിംഗിൾ $ 25 എന്നീ നിരക്കിലും,10 വയസ്സിന് താഴെ പ്രായ മുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

പുതുവർഷാഘോഷ പരിപാടികളിലേക്ക് സഹൃദയർ ആയ എല്ലാവരുടെയും സഹകരണം സദയം ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും,ടിക്കറ്റിനുമായി താഴെ കാണുന്ന നമ്പറുകളിലോ,ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.519 670 7035 ,289 936 5475 ,226 977 6889 ,647 707 8582 or keraleeyamlondon@gmail.co