- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ വാർഷികാഘോഷം വർണശബളമായി
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ വാർഷികാഘോഷം മോർട്ടൻഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ എട്ടാം തീയതി വൈകിട്ട് ഏഴിനു ആഘോഷിച്ചു. അലൻ ചേന്നോത്ത് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ വാർഷികാഘോഷങ്ങൾക്കു തുടക്കംകുറിച്ചു. സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. തോമസ് മുളവനാൽ ഭദ്രദീപം തെളിയിച്ച് വാർഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളി സംഘടനകൾ വിവിധ തുറകളിൽ നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും ഇതു നമ്മുടെ സംസ്‌കാരം പുതിയ തലമുറകൾക്കു കൈമാറുന്നതിനു സഹായിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ. തോമസ് മുളവനാൽ ഊന്നിപ്പറഞ്ഞു. ജീൻ പുത്തൻപുരയ്ക്കൽ സ്വാഗതം ആശംസിച്ചു. ഫാ. പോൾ, കൊച്ചിൻ ക്ലബ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിജി ഫിലിപ്പ് എടാട്ട് ഏവർക്കും നന്ദി പറഞ്ഞു. യുവജന വിഭാഗം ചെയർമാൻ സച്ചിൻ ഉറുമ്പിൽ തന്റെ ആമുഖ പ്രസംഗത്തിൽ കഴിഞ്ഞവർഷം നടത്തിയ ഫുഡ് ഡ്രൈവ്, ബാസ്‌കറ്റ് ബോൾ, വോളിബോൾ, സോക്കർ ടൂർണമെന്റുകളിൽ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് ഷിക്കാഗോ
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ വാർഷികാഘോഷം മോർട്ടൻഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ എട്ടാം തീയതി വൈകിട്ട് ഏഴിനു ആഘോഷിച്ചു. അലൻ ചേന്നോത്ത് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ വാർഷികാഘോഷങ്ങൾക്കു തുടക്കംകുറിച്ചു. സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. തോമസ് മുളവനാൽ ഭദ്രദീപം തെളിയിച്ച് വാർഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
മലയാളി സംഘടനകൾ വിവിധ തുറകളിൽ നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും ഇതു നമ്മുടെ സംസ്‌കാരം പുതിയ തലമുറകൾക്കു കൈമാറുന്നതിനു സഹായിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ. തോമസ് മുളവനാൽ ഊന്നിപ്പറഞ്ഞു.
ജീൻ പുത്തൻപുരയ്ക്കൽ സ്വാഗതം ആശംസിച്ചു. ഫാ. പോൾ, കൊച്ചിൻ ക്ലബ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിജി ഫിലിപ്പ് എടാട്ട് ഏവർക്കും നന്ദി പറഞ്ഞു. യുവജന വിഭാഗം ചെയർമാൻ സച്ചിൻ ഉറുമ്പിൽ തന്റെ ആമുഖ പ്രസംഗത്തിൽ കഴിഞ്ഞവർഷം നടത്തിയ ഫുഡ് ഡ്രൈവ്, ബാസ്‌കറ്റ് ബോൾ, വോളിബോൾ, സോക്കർ ടൂർണമെന്റുകളിൽ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി.
തുടർന്ന് ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് നയനമനോഹരമായ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിലു പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ഫാഷൻഷോ സദസിനെ ആവേശഭരിതരാക്കി.
ജീവൻ റീ തോമസ്, ദിവ്യ രാമചന്ദ്രൻ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. വാർഷികാഘോഷത്തിന്റെ വിജയത്തിനായി സച്ചിൻ ഉറുമ്പിൽ, ദിവ്യ രാമചന്ദ്രൻ, ജോൺസി ജോസഫ്, ശ്വേതാ സാജൻ, അമിത ചാണ്ടി, ലിൻഡ മരിയ എന്നിവർ നേതൃത്വം നൽകി.