റിയാദ്: വാക്കുതർക്കത്തെ തുടർന്നുണ്ടായ വഴക്കിൽ പരുക്കേറ്റ ജീവനക്കാരനായ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. മക്കയിലെ നവാരിയ എന്ന സ്ഥലത്തുള്ള കഫ്തീരിയയിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ (30) ആണ് മരിച്ചത്.

ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക് തർക്കം മൂത്ത് അടിപിടിയിൽ കലാശിച്ചിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.