കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രൻ മാത്തൂർ (64) ആണ് മരിച്ചത്. കുവൈത്തിൽ മറാഫി അൽ ജാസിർ കാർപെന്ററി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ - രമണി, മക്കൾ - സുമേഷ് (ബഹ്റൈൻ), നിമ്യ, നീതു (ദുബൈ).