- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യായാമത്തിനിടെ പ്രവാസി മലയാളി അബുദാബിയിൽ കുഴഞ്ഞ് വീണു മരിച്ചു
അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ ഹുദവി ആണ് മരിച്ചത്. 33 വയസായിരുന്നു. അബുദാബി അൽ സഹാറ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസസ്ഥലത്തിന് അടുത്തുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി മഫ്റക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂസ് ഡെസ്ക്
Next Story