- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ദേഹാസ്വാസ്ഥ്യമുണ്ടായി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പാലക്കാട് കുന്നത്തുമേട് സ്വദേശി സുരേന്ദ്രനാഥൻ - ശാരദ മണി ദമ്പതികളുടെ മകൻ അനിലൻ (51) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി സൗദിയിൽ പ്രവാസിയാണ്.
ഭാര്യ: സുമതി. മക്കൾ: ആരതി, ഗോപിക. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, കൺവീനർമാരായ ഫിറോസ് ഖാൻ കൊട്ടിയം, മജീദ് ചക്കി പറമ്പിൽ, ദഖ്വാൻ, അനിലെന്റ സഹോദരി പുത്രൻ അർജിത് എന്നിവർ രംഗത്തുണ്ട്.
ന്യൂസ് ഡെസ്ക്
Next Story