റിയാദ്: നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. റിയാദിലെ ഒരു വിശ്രമ കേന്ദ്രത്തിലെ നീന്തൽക്കുളത്തിൽ ആലപ്പുഴ കായംകുളം സ്വദേശി വരമ്പത്തു വീട്ടിൽ ആഷിഖ് (25) ആണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ ഹൃദയഘാതം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നര വർഷമായി റിയാദിലുള്ള ആഷിഖ് അൽ ഫുർസൻ എന്ന കമ്പനിയിൽ ജീവനക്കാരാനാണ്. അവിവാഹിതനാണ്.

പിതാവ്: മുഹമ്മദ് സഫീർ. മാതാവ്: സജി മോൾ. സഹോദരി: ഫാത്തിമ. മൃതദേഹം റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ്. മൃതദേഹം റിയാദിൽ സംസ്‌കരിക്കും.