റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്. റിയാദിൽ നിന്ന് 176 കിലോമീറ്ററകലെ മറാത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. പിതാവ്: അലവി വിളക്കത്തൊടി, മാതാവ്: അയിഷാ, ഭാര്യ: വി.ടി. സുബൈദ, മക്കൾ: അബ്ദുൽ മുഹൈമിൻ (ദുബൈ), മുഫീദ, മുസ്‌തഹ്സിന.

മൃതദേഹം മറാത്തിൽ ഖബറടക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധു സിദ്ദീഖിനോടൊപ്പം കെ.എം.സി.സി മറാത്ത് കമ്മിറ്റി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്.