- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
വെല്ലിങ്ടൺ: നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ കറിവച്ചുകഴിഞ്ഞ മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിലായി. അഞ്ചുവർഷം മുമ്പ് കേരളത്തിൽ നിന്ന് ന്യൂസിലാൻഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ (62) എന്നിവരാണ് പന്നിയിറച്ചി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒരു നായാട്ടിനെ തുടർന്ന് കൊന്ന പന്നിയെ പാകംചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മൂന്നുപേരും അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പന്നിയിറച്ചി മലിനമാകുകയോ കേടുവരികയോ ചെയ്തിരിക്കാമെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് സൂചന. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിര
വെല്ലിങ്ടൺ: നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ കറിവച്ചുകഴിഞ്ഞ മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിലായി. അഞ്ചുവർഷം മുമ്പ് കേരളത്തിൽ നിന്ന് ന്യൂസിലാൻഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ (62) എന്നിവരാണ് പന്നിയിറച്ചി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഒരു നായാട്ടിനെ തുടർന്ന് കൊന്ന പന്നിയെ പാകംചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മൂന്നുപേരും അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പന്നിയിറച്ചി മലിനമാകുകയോ കേടുവരികയോ ചെയ്തിരിക്കാമെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് സൂചന. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛർദ്ദിൽ തുടങ്ങി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോൺചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുമ്പോഴേക്കും ഷിബുവും കുഴഞ്ഞ് ബോധംകെട്ട് വീണിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേരുടേയും നില അതീവ ഗുരുതരമാണെന്നും ഒരുപക്ഷേ ജീവതകാലം മുഴുവൻ ജീവച്ഛവങ്ങളെ പോലെ കഴിയേണ്ടി വന്നേക്കാമെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇപ്പോൾ ചേതനയറ്റ നിലയിലാണ് മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഷിബുവിനും സുബിക്കും ഏഴുവയസ്സും ഒരുവയസ്സുമുള്ള രണ്ട് പെൺമക്കളാണുള്ളത്.
കുട്ടികൾ ഭക്ഷണത്തിനിടെ പന്നിയിറച്ചി കഴിക്കാതിരുന്നതിനാൽ രക്ഷപ്പെട്ടു. വേട്ടയാടിപ്പിടിച്ച പന്നിയിറച്ചി കഴിച്ചതാണ് ഇവർക്ക് ആപത്തുണ്ടാക്കിയതെന്ന് ഇവരുടെ സുഹൃത്തും ഹാമിൽടൺ മാർത്തോമ്മാ ചർച്ച് ഗ്രൂപ്പ് അംഗവുമായ ജോജി വർഗീസ് പ്രതികരിച്ചിട്ടുണ്ട്. പന്നിയിറച്ചി മലിനമായതാവാം കാരണമെന്നാണ് സൂചന. ഇടയ്ക്കിടെ മൂവർക്കും ബോധം തെളിയുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം തന്നെ മൂവർക്കും ഛർദ്ദിൽ തുടങ്ങിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതോടെയാണ് ഷിബു ആംബുലൻസിന് ഫോൺചെയ്തത്. എന്നാൽ കോൾ മുഴുവനാകും മുമ്പുതന്നെ ഷിബുവും കുഴഞ്ഞുവീണു. ആരോഗ്യ പ്രവർത്തകർ എത്തുമ്പോഴേക്കും മൂന്നുപേരും ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞുങ്ങൾ ബെഡ്ഡിൽ ഉറങ്ങുകയായിരുന്നു. കുഞ്ഞുങ്ങളെയും ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും അവർ ഭക്ഷണം കഴിച്ചില്ലെന്നാണ് വ്യക്തമായത്.
മാസത്തിലൊരിക്കൽ കൂട്ടുകാരുമായി വേട്ടയ്ക്കു പോകാറുണ്ട് കൊച്ചുമ്മൻ എന്ന് സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട. വെള്ളിയാഴ്ചയും ഇത്തരത്തിൽ പോയപ്പോഴാകാം കാട്ടുപന്നിയെ കിട്ടിയതെന്നാണ് സൂചനകൾ. മുമ്പും ഇത്തരത്തിൽ പന്നിയെ ഭക്ഷണമാക്കിയിട്ടുണ്ടെന്നും വെടിവെച്ചു കിട്ടുന്ന ഇറച്ചി മറ്റു കുടുംബങ്ങൾക്കും നൽകാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.
കുഞ്ഞുങ്ങൾ ഇപ്പോൾ പള്ളി കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയുടെ പുരോഗതി വെള്ളിയാഴ്ചയോടെയേ വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചിട്ടുള്ളത്. വെയ്ക്കാട്ടോ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.