- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം വിവാഹം നടക്കാനിരിക്കേ കണ്ണൂർ സ്വദേശി ദുബായ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ദുബായ്: ഡിയേറയിലുള്ള ഒരു ഹോട്ടൽ മുറിയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രൂപേഷ് എന്നു പേരുള്ള 32കാരനെയാണ് കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. രൂപേഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കയാണെന്ന് പറയപ്പെടുന്നു. ദുബായിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു രൂപേഷ്.
ദുബായ്: ഡിയേറയിലുള്ള ഒരു ഹോട്ടൽ മുറിയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രൂപേഷ് എന്നു പേരുള്ള 32കാരനെയാണ് കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. രൂപേഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കയാണെന്ന് പറയപ്പെടുന്നു.
ദുബായിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു രൂപേഷ്. എന്നാൽ കുറച്ചു നാളായി മെഡിക്കൽ കാരണം കാണിച്ച് ഇയാൾ ജോലിക്ക് ഹാജരാകുന്നില്ലെന്ന് കമ്പനിയുടെ എച്ച് ആർ മാനേജർ വ്യക്തമാക്കി. കഴിഞ്ഞ തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ വിവാഹം ഉറപ്പിച്ച ശേഷമാണ് രൂപേഷ് ദുബായ്ക്ക് മടങ്ങിയത്.
ഏതാനും ദിവസങ്ങളായി രൂപേഷ് വിഷാദത്തിലായിരുന്നുവെന്നും കൂട്ടുകാരോട് അടുത്ത ബന്ധം പുലർത്തിയിരുന്നില്ല എന്നും സുഹൃത്ത് പ്രദീപ് വ്യക്തമാക്കി. ഹോട്ടലിൽ മുറിയെടുത്തത് എന്തിനെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പ്രദീപ് പറയുന്നു. അടുത്ത നാളിൽ രൂപേഷ് തന്റെ ഫോൺ നമ്പർ മാറ്റിയതിനാൽ ബന്ധുക്കൾക്കോ ഭാവി വധുവിനോ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നും പറയപ്പെടുന്നു.
ഓട്ടോമൊബൈൽ കമ്പനിയുടെ ആഫ്റ്റർ സെയിൽസ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു രൂപേഷ് ജോലി ചെയ്തിരുന്നത്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല.