ദുബായ് : യുഎഇയിൽ വീണ്ടുമൊരു മലയാളിക്ക് ബംബർ ഭാഗ്യം. ഷാർജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ അരിപ്പാട്ടുപറമ്പിൽ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ 6.7 കോടി രൂപ സമ്മാനം ലഭിച്ചു.

സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് ഫ്രാൻസിസ് സേവ്യർ. എന്നാൽ ഇത്തവണ അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം തന്നെ ഞെട്ടിച്ചുവെന്ന് ഫ്രാൻസിസ് പറയുന്നു. നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും, ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ടുവരുക എന്നതാണ് ആഗ്രഹമെന്നും ഫ്രാൻസിസ് പറഞ്ഞു.

ഓൺലൈൻ വഴി എടുത്ത 238ാം സീരിസിൽപ്പെട്ട 3133 നമ്പർ ടിക്കറ്റിനാണ് ഭാഗ്യമെത്തിയത്. 46കാരനായ ഫ്രാൻസിസ് സേവ്യറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്. 46കാരനായ ഫ്രാൻസിസ് സേവ്യറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന രാഹുൽ ഹസ്രയെ സ്റ്റൈലിഷ് കാറാണ് തേടിയെത്തിയത്. സീരിസ് നമ്പർ 1648ലെ 0189 നമ്പറിലാണ് രാഹുലിനെ കാർ ലഭിച്ചത്. നേരത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ ലഭിച്ചിരുന്നു. യുഎഇയിൽ ഷിപ്പിങ് കോ ഓർഡിനേറ്ററായി ജോലി ചെയ്യുന്ന മുപ്പത്തിമൂന്നുകാരൻ ശ്രീരാജ് കൃഷ്ണനെയാണ് ആഴ്ചകൾക്ക് മുൻപ് ഭാഗ്യദേവത തേടിയെത്തിയത്.

12,723,5476 കോടി രൂപ(ഏഴു മില്യൻ ദിർഹം)യുടെ ജാക് പോട്ടാണ് ശ്രീരാജ് എടുത്തത്. 500 ദിർഹം വിലയുള്ള 044698 നമ്പർ ടിക്കറ്റ് ഓൺലൈനിലൂടെ കഴിഞ്ഞ മാസം 28നാണ് ശ്രീരാജ് എടുത്തത്. ശ്രീരാജിന്റെ ഭാര്യ അശ്വതി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറാണ്.