അബ്ബാസിയ: ആയിരത്തോളം വരുന്ന പ്രവാസി കലാകാരന്മാരുടെ സർഗവിസ്മയങ്ങളും കുരുന്നുഭാവനകളുടെ വിസ്മയക്കാഴ്ചകളും കൊണ്ട് നിറഞ്ഞുനിന്ന സിറ്റി ക്ലിനിക് കേരളോത്സവത്തിന് ആവേശകരമായ പരിസമാപ്തി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച കേരളോത്സവത്തിൽ 339 പോയിന്റ് നേടി അബ്ബാസിയ സോൺ ഓവറോൾ ചാമ്പ്യന്മാരായി.

313 പോയിന്റ് നേടി ഫഹാഹീൽ സോൺ റണ്ണേഴ്‌സ് അപ് ട്രോഫി കരസ്ഥമാക്കിയപ്പോൾ 272 പോയിന്റ് നേടി സാൽമിയ മൂന്നാം സ്ഥാനക്കാരായി. ചാമ്പ്യന്മാര്ക്കുള്ള ട്രോഫി സിറ്റി ക്ലിനിക് അഡ് മിൻ ആൻഡ് ഓപ്പറേഷൻ മാനേജർ റിയാസിൽ നിന്നും അബ്ബാസിയ ക്യാപ്റ്റൻ ഫൈസൽ വടക്കേക്കാടും റണ്ണേഴ്‌സ് അപ്പ് ട്രോഫി ഫഹാഹീൽ ക്യാപ്റ്റൻ അൻവർ സാദത്ത് , സിറ്റി ക്ലിനിക് പബ്ലിക്ക് റിലേഷൻ മാനേജർ അബ്ദുൽ ശുക്കൂറിൽ നിന്നും ഏറ്റുവാങ്ങി.

വിവിധ വിഭാഗങ്ങളിലായി രാവിലെ 8 മണിമുതൽ 8 വേദികളിലായി വൈവിധ്യങ്ങളായ കലാ വൈജ്ഞാനിക മത്സരങ്ങൾ അരങ്ങേറി. കുവൈത്തിലെ മാദ്ധ്യമ-സാമൂഹിക-കലാ-സാംസ്‌കാരിക മേഖലകളിൽ അറിയപ്പെടുന്ന അമ്പതിലധികം ജഡ്ജസുകൾ മത്സരങ്ങളുടെ വിധി നിർണയിച്ചു. വൈകീട്ട് നടന്ന ആവേഷകരമായ ഗ്രൂപ്പ് മത്സരങ്ങളായ ഗാനചിത്രീകരണം, ടാബ്ലോ എന്നിവ സമകാലീന സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ കലാവിഷ്‌കാരവും നീതിനിഷേധങ്ങൾക്കുമെതിരെയുള്ള രോഷപ്രകടനവുമായി. കേരളത്തിന്റെ തനത് നാടൻ കലകളായ ഒപ്പന , തിരുവാതിര , മാർഗംകളി, സംഘനൃത്തം എന്നിവ നിറഞ്ഞ കയ്യോടിയോടെയാണ് സദസ്സ് എതിരേറ്റത്. കുരുന്നുകൾ മുതൽ മുതിർന്നവർ വരെ ഒന്നിച്ചണിനിരന്ന ചിത്രരചനാ മത്സരവും ഓപ്പൺ കാൻവാസ് പെയിന്റിങ് മത്സരവും ശ്രദ്ധേയമായി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, മെഹന്തി മത്സരം എന്നിവ കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു. സ്ത്രീകള്ക്കും പുരുഷന്മർക്കുമായി സംഘടിപ്പിച്ച ഡബ്‌സ്മാഷ് മത്സരം സോഷ്യൽ മീഡിയ കാലത്തെ അനുകരണ കലയുടെ സാധ്യതകളെ തുറന്നു കാട്ടുന്നതായിരുന്നു.

സമാപന സെഷനിൽ നസീബ് കലാഭവൻ അവതരിപ്പിച്ച ഫിഗർ ഷോ ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിണ്റ്റുകൾ നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയവർ. പുരുഷന്മാർ: ഗഫൂറ് പാപ്പിനിശ്ശേരി(അബ്ബാസിയ), സ്ത്രീകൾ: സൗമ്യ ഷബീർ(ഫഹാഹീൽ),
സീനിയർ ബോയ്‌സ്: ഹംദാൻ അൻവർ സഈദ് (അബ്ബാസിയ ), ജൂനിയർ മാളവിക മേനോൻ (സാൽമിയ ), സബ്ജൂനിയർ : റൂത്ത് ആൻ ആന്റണി (സാൽമിയ ) , കിഡ്‌സ് : ദേവപ്രിയ ദീപക് (അബ്ബാസിയ ).വ്യക്തിഗത ച്യാമ്പന്മാർക്കുള്ള ട്രോഫികൾ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ്ഖലീലുറഹ്മാൻ വിതരണം ചെയ്തു.

ജസീൽ ചെങ്ങളാൻ (പ്രചാരണം), സിറാജ് സ്രാംബിക്കൽ, ബാസിത്ത് പാലാറ (ജഡ്ജസ്),ജയൻ (വേദി ), യൂനുസ് സലിം (ഫിനാൻസ്), ഷഫീർ അബുബക്കർ (പ്രൈസ്), അൻവർ ഷാജി (സപ്‌ളിമെന്റ്റ്), ഹാറൂൻ (സ്റ്റേഷനറി) അനിയൻകുഞ്ഞ്, മിനി വേണുഗോപാൽ , മജീദ് നരിക്കോടൻ (റിസപ്ഷൻ), ഗിരീഷ്(ഇന്‌ഫോ ര്‌േേമഷൻ ഡെസ്‌ക് ) , അബ്ദുൽ വാഹിദ് (വളണ്ടിയർ ), കെ. റഫീക്ക് , ഷൗകത്ത് ( ഭക്ഷണം ) റിഷ്ദിൻ, അഹമ്മദ് സി.കെ ,സക്കറിയ (ഡോക്യുമെണ്‌റ്റേഷൻ & ഐ.ടി) എന്നിവർ വിവിധ വകുപ്പുകൾ നിയന്ത്രിച്ചു.

വിവിധ സ്റ്റേജുകൾ നിയന്ത്രിച്ചത്,സിബി,ജലീൽ,ഫായിസ്, അബ്ദു റഹ്മാൻ , മൊയ്ദീൻ കുട്ടി , സബീന റസാഖ് , വഹീദാ ഫൈസൽ , മൊയ്ദു കെ, പ്രവീൺ,അൽത്താഫ്,ഹാഫിസ്,റഫീഖ് പയ്യന്നൂർ,സമീർ.

എറ്റെർണിറ്റി ട്രാവെല്‌സ് ഡയറക്ടർ എസ്.എം ബഷീർ , വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികളായ മിനി വേണുഗോപാൽ , റസീന , വിനോദ് പെരേര, അൻവർ സയ്യിദ് എന്നിവർ സാമ്മാനങ്ങൾ വിതരണം ചെയ്തു.ജനറൽ കൺവീനർമാരായ ലായിക് അഹമ്മദ്, റഫീഖ് ബാബു എന്നിവർ കേരളോത്സവത്തിനു മേൽനോട്ടം വഹിച്ചു.