ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങിൽ അരവിന്ദ് കെജ്രവാളിനൊപ്പം താരമായത് 'ആപ്' കോള. സാധാരണക്കാരുടെ കോളയെന്ന തലവാചകവുമായാണ് കെജ്രിവാളിനെ പോലെ ജനപ്രിയനാകാൻ കോളയും ഒരുങ്ങുന്നത്. അപ്പ് പാർട്ടി അനുയായികളും ഡൽഹി മുഖ്യമന്ത്രിയുടെ അനുയായികളുമായ ജിതേന്ദ്രർ കേശ്വാനിയാണ് കോളയ്ക്ക് പിന്നിൽ. ആൾക്കൂട്ടത്തിൽ ഇരുന്ന് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ച് മുഖ്യമന്ത്രിയുടെ കുടുംബവും വ്യത്യസ്തമായി.

400മില്ലി ബോട്ടിൽ കോള 15 രൂപയ്ക്ക് നൽകും. ഇതിലൂടെ വിദേശ നിർമ്മിത കോളകളുടെ ഡൽഹിയിലെ കുത്തക തകർക്കാമെന്നാണ് പ്രതീക്ഷ. എല്ലാത്തിന് ഉപരി സാധാരണക്കാർക്ക് കുറഞ്ഞ കാശിന് കോള കുടിക്കുകയും ചെയ്യാം. കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ ആപ് കോളയിറക്കി. സത്യപ്രതിജ്ഞയ്ക്ക് എത്തിയവർക്ക് കോള സൗജന്യമായി നൽകുകയും ചെയ്തു. 20,000 ബോട്ടിൽ കോളയാണ് സൗജന്യമായി നൽകിയത്. സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ നൂറ് കണക്കിന് എ.എ.പി പ്രവർത്തകർക്ക് സൗജന്യമായാണ് ആപ് കോള വിതരണം ചെയ്തത്.

പാനീയത്തിന്റെ ബ്രാൻഡ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആപ് കോളയുടെ ചിത്രം ട്വിറ്ററിൽ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. കോള ഫ്‌ളേവറിലും മധുരനാരങ്ങ ഫ്‌ളേവറിലുമായി നാല് ഫ്‌ളേവറുകളിൽ ആപ് കോള ലഭ്യമാണ്. പാനീയം കുടിക്കൂ അവകാശങ്ങൾക്കായി പോരാാടൂ എന്നാണ് കോശയുടെ പരസ്യവാചകം. വിദേശ കമ്പനികളുടെ കോളയേക്കാൾ എ.എ.പി കോളയ്ക്ക് വിലക്കുറവാണെന്ന് വിതരണക്കാരൻ കൈലാഷ് പറഞ്ഞു. ഞങ്ങൾ കെജ്‌രിവാളിന്റെ ആരാധകരാണ്. അദ്ദേഹം ഞങ്ങൾക്ക് പ്രചോദനമാണ്. അതുകൊണ്ടാണ് കോളയ്ക്ക് ആപ് കോളയെന്ന് പേര് നൽകിയതെന്ന് ജിതേന്ദ്രർ കേശ്വാനി അറിയിച്ചു.

വലിയ ജനപിന്തുണയുടെ ക്രെഡിറ്റ് മുഴുവൻ കെജ്രിവാൽ നൽകിയത് ഭാര്യ സുനിതയ്ക്കാണ്. പക്ഷേ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപിയായി സുനിതയേയും മക്കളേയും മറ്റ് കുടുംബാംഗങ്ങളേയും കൊണ്ടുവന്നില്ല. രാംലീല മൈതാനത്ത് ജനക്കൂട്ടത്തിന് ഒപ്പമിരുന്ന് സാധാരണക്കാരെ പോലെ കെജ്രിവാളിന്റെ കുടുംബവും സുഹൃത്തുക്കളും സത്യപ്രതിജ്ഞ കണ്ടു. വിവിഐപി പരിഗണനകൾ ഇല്ലാതാക്കുമെന്ന കെജ്രിവാളിന്റെ പ്രസ്താവന ശരിവയ്ക്കുന്നതായിരുന്നു ജനക്കൂട്ടത്തിന് ഒപ്പമുള്ള കുടുംബത്തിന്റെ സാന്നിധ്യം.

മസ്സൂറിലെ നാഷണൽ അക്കാദമി ഓഫ് അഡ് മിനിസ്‌ട്രേഷനിലെ പരിശീലനത്തിനിടെയാണ് കെജ്രിവാളും സുനിതയും സുഹൃത്തുക്കളാവുന്നത്. തുടർന്ന് ഇരുവരും ഇന്ത്യൻ റവന്യൂ സർവീസിലേക്ക് യോഗ്യത നേടി. പിന്നീട് വിവാഹിതരുമായി.