രാധകരുടെ ചോദ്യങ്ങള്ൾക്കുള്ള ഉത്തരമായി ഒടുവിൽ ഉറ്റസുഹൃത്തായ ദിലീപിനെ നായകനാക്കി നടനും സംവിധായകനുമായ നാദിർഷ ഒരു സിനിമ ഒരുക്കുന്നു. കേശു ഈ വീടിന്റെ നായകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ ഷൂട്ടിങ് ആരംഭിക്കും.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച സജീവ് പാഴൂരാണ് ഈ സിനിമയ്ക്കും തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ നായികയേയും മറ്റു കഥാപാത്രങ്ങളേയും തീരുമാനിച്ച് വരുന്നതേയുള്ളൂ. തമാശയും കുടുംബ കഥയുമെല്ലാം ഒരുമിക്കുന്ന ഈ ചിത്രം റിയലിസ്റ്റായിക്കുള്ള കഥപറച്ചിലായിരിക്കും. സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു കാര്യങ്ങൾ പുറത്തുവിട്ടില്ല.

രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, പ്രശസ്ത ക്യാമറാമാനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ എന്നീ സിനിമകൾക്ക് ശേഷമായിരിക്കും ദിലീപ് നാദിർഷയുടെ ചിത്രത്തിൽ അഭിനയിക്കുക.

നാദിർഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷൻ നിർമ്മിച്ചതും ദിലീപായിരുന്നു.