ക്രാൻബൺ: കേസ്സി മലയാളിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി സന്തേഷകരമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കേസ്സി - മലയാളിയും സയൻസ് ഓഫ് സൈലന്റ് യോഗയും ചേർന്നാണ് ബല്ലാ ബല്ലാ ഓഡിറ്റേറിയത്തിൽ സെമിനാർ നടത്തിയത്.ജീവിതക്രമത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും എങ്ങനെ അതിനെ തരണം ചെയ്യാമെന്നും ബാംഗ്ലൂർ ആസ്ഥാനമായുള്ള എസ്എസ് വൈ യോഗാകേന്ദ്രത്തിലെ അദ്ധ്യാപകൻ രാജശേഖർ മുഖ്യപ്രഭാഷണം നടത്തി.

ഇന്നത്തെ സമൂഹത്തിന്റെ ഭക്ഷണ ശീലങ്ങളിൽ മാറ്റേണ്ട വ്യതിയാനങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ക്ലാസുകൾ എടുത്തു.കേസ്സി മലയാളി പ്രസിഡന്റ്.ഗിരീഷ് അധ്യക്ഷത വഹിച്ച് യോഗം കൗൺസിലർ അമാൻ ഡാ സ്റ്റാഫ്ൾഡൺ ഉൽഘാടനം ചെയ്തു.കേസ്സി .മലയാളിയുടെ സെക്രട്ടറിയും ഈ പരിപാടിയുടെ മുഖ്യ സംഘാടകനുമായ സന്തേഷ് ബാലകൃഷ്ണൻ ക്ലാസ്സുകൾ നയിച്ച രാജശേഖറിന് മൊമെൻന്റോ നൽകി ആദരിച്ചു.

വളരെ പ്രയോജനകരമായ ഈ പ്രഭാഷണം ഒരു പുത്തനുണർവായതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.തുടർന്ന് റോഫുഡിന്റെ വിഭവസമർത്ഥമായ ഡിന്നറും ഒരുക്കിയിരുന്നു.